കൊടിയത്തൂർ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനൊപ്പം വിവിധ പരിപാടികളുമായി കക്കാട് ഗ്രാമം. കക്കാട് 'പ്രതിഭ'യുടെ നേതൃത്വത്തിലാണ് പുതുമയാർന്ന കാഴ്ചകൾ ഒരുക്കിയത്. ഗവ. എൽ.പി സ്കൂളിൽ കളിക്കാഴ്ച ഒരുക്കിയാണ് കക്കാടിെൻറ കളിയാവേശം. പ്രദേശത്തെ മുഴുവൻ കളിപ്രേമികളും സ്കൂളിലിരുന്നാണ് കളി കാണുന്നത്. കളിക്കാഴ്ചയോടനുബന്ധിച്ച് ഷൂട്ടൗട്ടും ഘോഷയാത്രയും പ്രവചനമത്സരവും കളിയാദരവും നടത്തി. പ്രായവ്യത്യാസങ്ങൾ മറന്ന് നൂറുകണക്കിനുപേർ കളിക്കാഴ്ചയുടെ ഭാഗമായി. പ്രധാനാധ്യാപിക മെഹറുന്നിസ കിക്കോഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, മെംബർമാരായ സവാദ് ഇബ്രാഹീം, ജി. അബ്ദുൽ അക്ബർ, മഹല്ല് പ്രസിഡൻറ് തോട്ടത്തിൽ കുഞ്ഞിമുഹമ്മദ്, സാലിം മൂലയിൽ, ജാവേദ് ഹുൈസൻ, ലായിഖ്, കെ. ദാവൂദ്, കെ.സി. അസ്ലഹ്, ടി.പി. ഗഫൂർ, നൗഷാദ് ബാപ്പു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.