തിരുവനന്തപുരം: ഉയർന്ന വില വാഗ്ദാനം ചെയ്ത് കർഷകരിൽനിന്ന് കുരുമുളകും കാപ്പിയും വാങ്ങി ചെക്ക് നൽകി വഞ്ചിച്ച കേസിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വയനാട് ജില്ലയില്‍ മാനന്തവാടി, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം കര്‍ഷകരാണ് വഞ്ചിക്കപ്പെട്ടത്. വടകര സ്വദേശികളായ ജിതിന്‍, ദീപു, യൂനിസ്, പുല്‍പ്പള്ളി സ്വദേശികളായ രാജേഷ്, അനില്‍ എന്നിവർക്കെതിരെ കർഷകർ അതത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ വഞ്ചനക്കുറ്റം ചുമത്തി. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളും പുല്‍പ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസും തലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നാല് കേസും രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ പേരിലുള്ള കാറും ജീപ്പും ബന്തവസ്സിലെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ കൈവശമുള്ള കാര്‍ കൈമാറ്റം ചെയ്യാതിരിക്കുന്നതിന് വടകര ആര്‍.ടി.ഒ മുഖേനയും വസ്തുവകകള്‍ കൈമാറ്റം ചെയ്യാതിരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു-അേദ്ദഹം പറഞ്ഞു. ഐ.സി. ബാലകൃഷ്ണനാണ് സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.