വിവാദ തടയണ പൊളിക്കണമെന്ന കലക്​ടറുടെ നോട്ടീസിന്​ വീണ്ടും ഹൈകോടതിയു​െട സ്​റ്റേ

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവി​െൻറ വസ്തുവിൽ നിർമിച്ച തടയണ പൊളിക്കണമെന്ന കലക്ടറുടെ നോട്ടീസിനുള്ള സ്റ്റേ ഹൈകോടതി ഒരാഴ്ച കൂടി നീട്ടി. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിൽ അബ്ദുൽ ലത്തീഫി​െൻറ എട്ട് ഏക്കറിൽ നിർമിച്ച തടയണ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബർ 12നാണ് പൊളിക്കാൻ കലക്ടർ നോട്ടീസ് നൽകിയത്. എന്നാൽ, പല തവണ നോട്ടീസ് സ്റ്റേ ചെയ്തിരുന്നു. നോട്ടീസിനെതിരെ അബ്ദുൽ ലത്തീഫ് കോടതിയെ സമീപിക്കുകയായിരുന്നു. ത​െൻറ വസ്തുവിലെ പഴയകുളം 2015 ൽ നവീകരിച്ചെന്നും കുന്നിൻ പ്രദേശമായതിനാൽ മഴ പെയ്ത് ചെളിയും മണ്ണും നിറഞ്ഞ് കുളം നികന്നുപോകുന്നത് ഒഴിവാക്കാൻ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചെന്നുമാണ് ഹരജിയിലെ വാദം. കുളം നവീകരിച്ചതിനെതിരെ സമീപ വാസികൾ പരാതി നൽകിയിട്ടിെല്ലങ്കിലും മരുമകനായ പി.വി. അൻവറിനോടുള്ള വ്യക്തിവൈരാഗ്യം നിമിത്തം ചിലർ ഇത് തടയണയാണെന്ന് ആരോപിച്ച് പരാതി നൽകുകയാണെന്നും ഹരജിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഹിയറിങ് നടത്തി നടപടിയെടുക്കാൻ പെരിന്തൽമണ്ണ സബ് കലക്ടർക്ക് മലപ്പുറം ജില്ല കലക്ടർ നിർദേശം നൽകി. ഇതനുസരിച്ച് നൽകിയ നോട്ടീസ് പ്രകാരം ഹരജിക്കാരൻ ഹാജരായി വിശദമായ സത്യവാങ്മൂലം നൽകിയിരുന്നു. പിന്നീട് ഒക്ടോബർ 24 ന് സംയുക്ത പരിശോധന നടത്തിയതി​െൻറ വിലയിരുത്തലിലാണ് തടയണ പൊളിക്കാൻ നോട്ടീസ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.