ഉരുൾപൊട്ടൽ നഷ്​ടപരിഹാരം അപര്യാപ്​തം ^വെൽഫെയർ പാർട്ടി

ഉരുൾപൊട്ടൽ നഷ്ടപരിഹാരം അപര്യാപ്തം -വെൽഫെയർ പാർട്ടി കോഴിക്കോട്: 14 പേരുടെ ജീവൻ അപഹരിച്ച കട്ടിപ്പാറ-കരിഞ്ചോലമല ഉരുൾപൊട്ടൽ ദുരന്തത്തി​െൻറ ഇരകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നഷ്ടത്തി​െൻറ വ്യാപ്തിക്കനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം. ഭൂമി നഷ്ടപ്പെട്ടവർക്ക് സർക്കാർതന്നെ ഭൂമി കെണ്ടത്തി നൽകണം. 38 കുടുംബങ്ങൾക്കാണ് പൂർണമായും വീടും ഭൂമിയും നഷ്ടപ്പെട്ടതെങ്കിലും 500ലധികം വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്. ഇവെര സർക്കാർ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിനും ഭൂമിക്കായും 25 ലക്ഷം രൂപയെങ്കിലും നൽകണം. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് കാർഷിക നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകണം. ഇതിന് എന്തെങ്കിലും നിയമതടസ്സമുണ്ടെങ്കിൽ അത് മറികടക്കാൻ നിയമനിർമാണം നടത്തണം. കരിഞ്ചോലമലയിലെ വിവാദമായ തടയണ നിർമിക്കാൻ ഏത്് സാഹചര്യത്തിലാണ് അനുമതി നൽകിയതെന്ന് പരിശോധിക്കണം. പാരിസ്ഥിതിക ആഘാതപഠനം നടത്താതെ ഇത്തരം നിർമാണപ്രവർത്തനങ്ങൾ ഇഷ്ടക്കാർക്ക് അനുവദിച്ചു നൽകുന്ന സർക്കാർ നയം ഇത്തരം ദുരന്തങ്ങളെ കൈകൊട്ടി വിളിക്കുകയാണ്. കൂടരഞ്ഞിയിൽ പി.വി. അൻവർ എം.എൽ.എയുടെ പാർക്കും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് വ്യക്തമായതിനാൽ അതിനുള്ള അനുമതിയും പുനഃപരിശോധിക്കണം. പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നാൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, പി.സി. ഭാസ്കരൻ, മുസ്തഫ പാലാഴി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.