കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങ് ജൂലൈ ഒന്നിന് വൈകീട്ട് ആറിന് കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പെങ്കടുക്കും. 'കോഴിക്കോടിെൻറ സ്നേഹാദരം' എന്ന് പേരിട്ട ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ പങ്കെടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. രാജേന്ദ്രൻ, സൂപ്രണ്ട് കെ.ജി. സജീത് കുമാർ, ബേബി മെമ്മോറിയൽ ക്രിട്ടിക്കൽ കെയർ മേധാവി ഡോ. എ.എസ്. അനൂപ് കുമാർ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, മണിപ്പാൽ സെൻറർ ഫോർ വൈറസ് റിസർച്ചിലെ ഡോ. ജി. അരുൺകുമാർ, ജില്ല മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ. എ.സി. മോഹൻദാസ്, ഡോ. ജയകൃഷ്ണൻ, ആംബുലൻസ് ൈഡ്രവർമാർ (ഏഞ്ചൽസ്), നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിക്കുക. രോഗീ പരിചരണത്തിനിടെ മരിച്ച നഴ്സ് ലിനിയെ ചടങ്ങിൽ അനുസ്മരിക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി പ്രദീപ് ഹുഡിനോയുടെ മാജിക് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.