ബാണാസുരമലയിലെ അനധികൃത ക്വാറി: റിപ്പോർട്ടുകൾ കുന്നുകൂടു​േമ്പാഴും നടപടികളില്ല

lead * തഹസിൽദാറുടെ റിപ്പോർട്ട് വിവാദമാകുന്നു വെള്ളമുണ്ട: ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന അനധികൃത ക്വാറിക്കെതിരെ അന്വേഷണ റിപ്പോർട്ടുകൾ കുന്നുകൂടുമ്പോഴും നടപടികൾ മാത്രം ഉണ്ടാവുന്നില്ല. വാളാരംകുന്ന് കൊയ്റ്റ് പാറകുന്നിൽ പ്രവർത്തിക്കുന്ന അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസ് എന്ന ക്വാറിക്കെതിരെ അഞ്ചു വർഷത്തിനുള്ളിൽ സമർപ്പിച്ചത് നിരവധി റിപ്പോർട്ടുകളാണ്. ക്വാറിക്കരികിലെ ആദിവാസി ഭൂമിയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിന് കാരണമായത് ക്വാറിയുടെ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ സമർപ്പിച്ച റിപ്പോർട്ടാണ് ഇതിൽ ഒടുവിലത്തേത്. ക്വാറി പ്രവർത്തനം അനധികൃതമാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ക്വാറിക്കെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടു മാസം മുമ്പ് ജില്ല കലക്ടർക്ക് സബ് കലക്ടറും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ നാലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാതിക്കാർ ചൂണ്ടിക്കാണിച്ച വിവരങ്ങൾ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയത്. സർക്കാർ ഭൂമി കൈയേറി മുന്നേറുന്ന ക്വാറിക്കെതിരെ വ്യക്തമായ വിവരങ്ങളുമുണ്ടായിരുന്നു. സർക്കാർ ഭൂമിക്കും ആദിവാസി വീടുകൾക്കും ഇടയിലെ വിവാദ ഭൂമി സബ് കലക്ടറുടെ നേതൃത്വത്തിൽ മാർച്ച് 28ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷി​െൻറ നേതൃത്വത്തിൽ ജിയോളജി വകുപ്പ് ഓഫിസർ, സർവേ സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി, വെള്ളമുണ്ട വില്ലേജ് ഓഫിസർ, റവന്യൂ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലുള്ള അന്തിമ റിപ്പോർട്ടാണ് സമർപ്പിച്ചത്. അന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ഖനനം നടക്കുന്ന സ്ഥലത്തുനിന്ന് കേവലം 17 മീറ്ററിനുള്ളിൽ നാല് ആദിവാസി വീടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സബ് കലക്ടർ ഒഴികെയുള്ള റവന്യൂ അധികൃതർ മുമ്പ് നടത്തിയ സ്ഥലപരിശോധനകളിൽ 50 മീറ്റർ ദൂരത്തിലാണ് ആദിവാസി വീടുകൾ എന്നാണ് കാണിച്ചിരുന്നത്. ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു ക്വാറി ലൈസൻസ് തരപ്പെടുത്തിയത്. ചില ഉദ്യോഗസ്ഥരുടെ ക്വാറി മാഫിയ ബന്ധമാണ് പുതിയ റിപ്പോർേട്ടാടെ വെളിച്ചത്ത് വരുന്നത്. ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകരുതെന്ന് മുമ്പുതന്നെ പഞ്ചായത്ത് സെക്രട്ടറിയോട് സബ് കലക്ടർ ഉത്തരവിട്ടിരുന്നു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ക്വാറിക്ക് എതിരെ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടത്. ഉദ്യോഗസ്ഥരിൽ പലരും ക്വാറി മുതലാളിക്ക് അനുകൂലമായി ഉറച്ചു നിന്നപ്പോഴും 2012 മുതൽ സമരരംഗത്ത് ഉറച്ചുനിന്ന ആദിവാസികൾക്ക് സബ് കലക്ടറുടെ നടപടി ആശ്വാസമായി. ക്വാറി സർക്കാർ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പ്രദേശത്തെ ആദിവാസികൾ 2012 മുതലാണ് സമരമാരംഭിച്ചത്. ഇതേ തുടർന്ന് വിവിധ സമയങ്ങളിൽ വെള്ളമുണ്ട വില്ലേജ് അധികൃതർ തയാറാക്കിയ റിപ്പോർട്ടുകളും ലാൻഡ് സ്കെച്ചുകളും പരസ്പര വിരുദ്ധമാണ്. ബാണാസുര മലനിരയോട് ചേർന്ന് പരിസ്ഥിതി ദുർബല പ്രദേശമായ 622/1 എ സർവേ നമ്പർ സർക്കാർ ഭൂമി കൈയേറിയാണ് ഖനനം നടത്തുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ അനധികൃത ഖനനത്തിന് ഒത്താശചെയ്യുകയായിരുന്നുവെന്ന് ഒടുവിലെ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. ക്വാറി മുതലാളിക്കുവേണ്ടി ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും അണിയറയിൽ സജീവമാണ്. മാനന്തവാടി അഡീഷനൽ തഹസിൽദാർ മേയ് 24ന് സബ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് സംശയാസ്പദമാണെന്ന് നാട്ടുകാർ പറയുന്നു. വിവാദ ഭൂമികളെ സംബന്ധിച്ച് അന്വേഷിച്ച്‌ സമർപ്പിച്ച റിപ്പോർട്ടിലാണ് ക്വാറി മുതലാളിക്ക് അനുകൂലമായി നിലപാടെടുത്തതായി ആക്ഷേപമുള്ളത്. വെള്ളമുണ്ട വില്ലേജ് ഓഫിസറുടെ ലൊക്കേഷൻ സ്കെച്ച് പ്രകാരം ഭൂമി നിലനിർത്തിയാൽ അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസി​െൻറ കൈവശഭൂമിയിൽ ഗണ്യമായ കുറവു വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആയതിനാൽ സർക്കാർ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി എടുക്കുന്നതിന് വിദഗ്ധ നിയമോപദേശം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പകൽ വെളിച്ചം പോലെ ക്രമക്കേട് വെളിച്ചത്തു വന്നിട്ടും നിയമത്തി​െൻറ സാങ്കേതിക കുരുക്ക് നിരത്തി നടപടി വൈകിപ്പിക്കാൻ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായി പരാതിയുണ്ട്. ക്വാറിക്ക് സമീപം ആദിവാസി ഭൂമിയിൽ ഉരുൾപൊട്ടലടക്കം ഉണ്ടായിട്ടും നടപടി വൈകിപ്പിക്കുന്നത് നീതികരിക്കാവുന്നതല്ല. SUNWDL4 ബാണാസുരമലയിലെ വിവാദ ക്വാറി SUNWDL5 ഉരുൾപൊട്ടലുണ്ടായ സ്ഥലവും ----------- ഹജ്ജ് പഠനക്ലാസ് ഇന്ന് കമ്പളക്കാട്: അൽരിഫാഈ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന പ്രാക്ടിക്കൽ ക്ലാസ് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കമ്പളക്കാട് മാർക്കറ്റിനു സമീപത്തുള്ള ലീഗ് ഹൗസിൽ നടക്കും. യുവ പണ്ഡിതനും ഹജ്ജ് പരിശീലകനുമായ സ്വാലിഹ് അൻവരി ചേകനൂർ ക്ലാസിന് നേതൃത്വം നൽകും. അമീറുമാരായ മഅ്മൂൻ ഹുദവി വണ്ടൂർ, സ്വാലിഹ് അൻവരി കാപ്പ്, ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവർ സംബന്ധിക്കും. വിവരങ്ങൾക്ക്, ഫോൺ: 9447316 236.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.