ചുരംറോഡിന്​ ബൈപ്പാസ് വിട്ടുനൽകണം​: ആവശ്യം ശക്​തം

ടി.ഡി. സെബാസ്റ്റ്യൻ ഈങ്ങാപ്പുഴ: അടിവാരം പൊട്ടിക്കൈ മുപ്പതേക്ര നാലാം വളവ് റോഡ് ചുരംറോഡി​െൻറ ബൈപ്പാസ് സംവിധാനമൊരുക്കാൻ ദേശീയപാതക്ക് വിട്ടുകൊടുക്കണമെന്ന് പ്രദേശവാസികളിൽനിന്ന് ആവശ്യമുയർന്നു. ജില്ലാപഞ്ചായത്തി​െൻറ ഗ്രാമവികസന വകുപ്പ് സഡക് പദ്ധതിയിൽ 2012ൽ പൂർത്തീകരിച്ചതാണ് 4 .300 കി.മീറ്റർ ദൈർഘ്യംവരുന്ന ഈ റോഡ്. 236.47 ലക്ഷം രൂപയാണ് റോഡി​െൻറ നിർമാണ െചലവ്. എട്ടു മീറ്റർ വീതിയുള്ള റോഡ് മൂന്നു മീറ്റർ വീതിയിലാണ് ടാർ ചെയ്തിരിക്കുന്നത്. താമശ്ശേരി ചുരത്തിലെ നാലാം വളവിൽ അടിവാരത്ത് നിന്നുള്ള ദൂരം ആറു കി.മീറ്ററാണ്. എന്നാൽ പൊട്ടികൈ മുപ്പതേക്ര വഴി നാലാം വളവ് വരെയുള്ള ദൈർഘ്യം 4.3 കി.മീറ്റർ മാത്രമാണ്. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് 1.7 കി.മീറ്റർ ലാഭിക്കാനും കഴിയും. ജില്ലാ പഞ്ചായത്തി​െൻറ അധീനതയിലെ റോഡ് 2014-15 സാമ്പത്തിക വർഷമാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. കരാറുകാര​െൻറ ഗാരൻറി കാലാവധി 2017ലാണ് കഴിഞ്ഞത്. പൊതുമരാമത്ത് റോഡ് ഏറ്റെടുത്തെങ്കിലും ഗാരൻറി കാലാവധി കഴിയാതിരുന്നതുമൂലം അറ്റകുറ്റപ്പണികളൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പ് താമരശ്ശേരി ചുരത്തിന് മിനിബൈപാസ് ആയി മാറ്റാവുന്ന പ്രസ്തുത റോഡിന് വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. താമരശ്ശേരി ചുരത്തിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാൻ ഈ റോഡിന് കഴിയും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള റോഡുകൾ തന്നെ വികസിപ്പിക്കാൻ ആവശ്യമായ ഫണ്ട് കണ്ടെത്താൻപറ്റാത്ത സാഹചര്യത്തിൽ ചുരം റോഡിന് ഏതാണ്ട് സമാന്തരമായി നാലാംവളവ് വരെ എത്തുന്ന റോഡ് ദേശീയപാത അധികൃതർക്ക് വിട്ടുകൊടുത്താൽ ആവശ്യമായ ഫണ്ട് ലഭിക്കുകയും ചെയ്യും. ദേശീയപാത മാനദണ്ഡമനുസരിച്ച് റോഡ് വികസിപ്പിച്ചെടുത്താൽ 13 കി.മീറ്റർ ദൈർഘ്യമുള്ള ചുരത്തിലെ നാലാംവളവ് വരെയുള്ള ആറു കി.മീറ്റർ റോഡിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ കഴിയും. എട്ടു മീറ്റർ വീതിയുള്ള റോഡിൽ െഡ്രയിനേജ് കഴിഞ്ഞുള്ള അഞ്ചു മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്താൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയും. ഭീമമായ െചലവില്ലാതെ റോഡി​െൻറ കാര്യക്ഷമത കുറ്റമറ്റതാക്കാൻ കഴിയുമെന്നത് റോഡി​െൻറ വികസനത്തിന് അനുകൂല ഘടകമാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.