മരക്കടവ്‌ പള്ളിമുറിയിൽനിന്നു പണം മോഷ്​ടിച്ചു

പെരിക്കല്ലൂർ: മരക്കടവ് സ​െൻറ് ജോസഫ് പള്ളിമേടയിൽനിന്ന് ശനിയാഴ്ച രാത്രി മോഷ്ടാവ് ജനൽപാളികൾക്കിടയിൽകൂടി ഓഫിസ്മുറിയിലെയും വികാരി ഫാ. മാത്യു പൈക്കാട്ടി​െൻറ കിടപ്പുമുറിയിലെയും രണ്ടു മേശകൾ വലിച്ച് ജനലി​െൻറ അടുത്തേക്ക് അടുപ്പിച്ചിട്ട് 25,000 രൂപയോളം അപഹരിച്ചു. ഫാ. മാത്യു അടുത്ത മുറിയിലായിരുന്നു കിടന്നിരുന്നത്. നേരം വെളുത്തതിനുശേഷമാണ് മോഷണ വിവരം അറിയുന്നത്. ആറുമാസം മുമ്പ് കബനിഗിരി പള്ളിമേടയിലും സമാനമായ രീതിയിൽ മോഷണം നടത്തി 50,000 രൂപയോളം അപഹരിച്ചിരുന്നു. പുൽപള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.