കക്കട്ടിൽ: രാജ്യത്തിെൻറ വികസന പ്രവർത്തനങ്ങൾക്ക് നാട്ടിൻപുറങ്ങളിൽനിന്നു തുടക്കം കുറിക്കണമെന്നും ജനങ്ങളുടെ പിന്തുണയോടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. മനുഷ്യശരീരത്തിൽ എങ്ങനെയാണോ ഹൃദയം അതുപോലെയാണ് രാജ്യത്തിന് പഞ്ചായത്തുകൾ എന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിെൻറ കടമയാണെന്നും മന്ത്രി പറഞ്ഞു. ഈ രംഗത്ത് മാത്യകാ പ്രവർത്തനങ്ങൾ നടത്തുന്ന കുന്നുമ്മൽ പഞ്ചായത്ത് സ്പെഷൽ സ്കൂളിന് 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കുന്നുമ്മൽ പഞ്ചായത്ത് മൊകേരിയിൽ സ്പെഷൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷനായി. മുൻ എം.എൽ.എ കെ.കെ. ലതിക മുഖ്യാതിഥിയായി, ടി.ടി. സുവീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സജിത്ത്, സി.പി. സജിത, റീന സുരേഷ്, വി. വിജിലേഷ്, കെ. ശശീന്ദ്രൻ, കെ.കെ. സുരേഷ്, പി. നാണു, ജമാൽ മൊകേരി, പി. സുരേഷ് ബാബു, എം.എം. രാധാകൃഷ്ണൻ, എ.പി. കുഞ്ഞബ്ദുല്ല, വി.പി. വാസു, വി. രാജൻ എന്നിവർ സംസാരിച്ചു. രാധിക ചിറയിൽ സ്വാഗതവും എം.പി. ഉദയഭാനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.