വടകര: സി.ഐ.എഫ്. കോൺസ്റ്റബിൾ മേപ്പയിൽ ഇല്ലത്ത് മീത്തൽ വീട്ടിൽ ഷിബു(32) വിനെ കാണാനില്ലെന്ന് പരാതി. അവധിയിൽ നാട്ടിൽ കഴിയുകയായിരുന്ന ഇയാളെ ജൂൺ19 മുതലാണ് കാണാതായത്. 171 സെ.മി. ഉയരം, ഇരുനിറം, കഴുത്തിനു പിറകിൽ മറുക് എന്നിവ ഉണ്ട്. ഇടത് നെഞ്ചിൽ ഇംഗ്ലീഷിൽ ലൗവ് എന്ന പച്ചകുത്തിയിട്ടുണ്ട്. നേരത്തെ റായ്പൂരിൽ ജോലി ചെയ്ത ഷിബുവിനെ മധുര ശിവഗംഗയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിക്കാതെ അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പൊലീസിൽ താഴെപറയുന്ന നമ്പറിൽ അറിയിക്കണം. 949987186, 9497963779, 9497935141, 04962524506. ലോകകപ്പ് ഫുട്ബോൾ ക്വിസ് വടകര: ലോകകപ്പ് ഫുട്ബാൾ അടിസ്ഥാനമാക്കി കസ്റ്റംസ് റോഡ് തീരം കലാകായികവേദി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സൽവയിൽ റുമൈസ് ഒന്നാം സ്ഥാനവും രഹ്ന മൻസിൽ മുഹമ്മദ് ഫസൽ രണ്ടാം സ്ഥാനവും നേടി. ഹമർ നുഹ്മാൻ, ആവിക്കൽ അദ്നാൻ ഹാത്തിം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ആവിക്കൽ എസ്.ബി. സ്കൂളിൽ നടന്ന ക്വിസ് മത്സരം പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. ബഷീർ പൊന്മിണിച്ചി അധ്യക്ഷത വഹിച്ചു. വളപ്പിൽ ഗിരീഷ്, സി.എച്ച്. ജിനീഷ്കുമാർ എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് ഷഫീഖ്, എ. പ്രവീൺകുമാർ, ഷർണാസ്, എ.കെ. സചീന്ദ്രൻ, രയരോത്ത് രാധാകൃഷ്ണൻ, വാരിജാക്ഷി, ആശ, റീത്ത, ബാവ എന്നിവർ നേതൃത്വം നൽകി. അനുമോദിച്ചു വടകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മുടപ്പിലാവിൽ ഐക്യകേരള വായനശാല ഗ്രന്ധാലയം അനുമോദിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. വി.കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എം. ജനാർദനൻ, യാഷ് അലോയ്സ്, അശ്വതി അജിത്ത്, വി.കെ. രവീന്ദ്രൻ, വാകയാട്ട് ഉഷ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.