പള്ളിക്ക്​ മുകളിൽ തെങ്ങ്​ മുറിഞ്ഞുവീണു

നന്തിബസാർ: വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞുവീണ് പള്ളിക്കു കേടുപറ്റി. കുഞ്ഞാലിൽതാഴ ഹസ്സൻപള്ളിയുടെ മുകളിലാണ് തെങ്ങ് മുറിഞ്ഞുവീണത്. പള്ളിയുടെ മുൻവശത്താണ് കേടുപറ്റിയത്. ഫോട്ടോ: nandi 45 തെങ്ങ് മുറിഞ്ഞുവീണ കുഞ്ഞാലിൽ താഴ ഹസ്സൻപള്ളി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം 29ന് മേപ്പയൂരിൽ മേപ്പയൂർ: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തി​െൻറ ഭാഗമായി നടക്കുന്ന ലോകകപ്പ് ഫുട്ബാൾ സോക്കർ ഫെസ്റ്റിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 29ന് മൂന്നു മണിക്ക് മേപ്പയൂർ ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 9061866737, 8075638720. വളം വിതരണം ഇന്നു മുതൽ മേപ്പയൂർ: മേപ്പയൂർ കൃഷിഭവനിൽനിന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ജൈവ വള വിതരണം താഴെ പറയുന്ന തീയതികളിൽ നടക്കുന്നതാണ്. ജൂൺ 25ന് ഒന്ന്, രണ്ട് വാർഡുകൾ, 26ന് മൂന്ന്, നാല് വാർഡുകൾ, 27ന് അഞ്ച്, ആറ് വാർഡുകൾ, 29ന് ഏഴ്, എട്ട് വാർഡുകൾ, 30ന് 9, 10 വാർഡുകൾ, ജൂലൈ രണ്ടിന് 11, 12 വാർഡുകൾ, ജൂലൈ മൂന്നിന് 13, 14 വാർഡുകൾ, നാലിന് വാർഡ് 16, അഞ്ചിന് വാർഡ് 17.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.