പറമ്പിൽബസാർ: മദ്റസ പാഠ്യപദ്ധതി സംബന്ധിച്ച തർക്കത്തെതുടർന്ന് ഇ.കെ-എ.പി സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പറമ്പിൽക്കടവ് ഹിദായത്തുൽ അജ്ഫാൽ മദ്റസയിലാണ് ഞായറാഴ്ച രാവിലെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തിലുൾപ്പെട്ട നാലുപേർക്കെതിരെ വധശ്രമത്തിന് ചേവായൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നാലുവർഷം മുമ്പ് ആരംഭിച്ച തർക്കമാണ് ഞായറാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. 1962 മുതൽ 2016 വരെ ഇ.കെ അനുകൂല വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മദ്റസ പഠനങ്ങൾ നടന്നിരുന്നതെന്നും 2016ൽ എ.പി വിഭാഗം കമ്മിറ്റി നിലവിൽ വന്നതോടെ ഇരു വിഭാഗവും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നുവെന്നും ചേവായൂർ പൊലീസ് പറയുന്നു. അന്നത്തെ എസ്.െഎ യു.കെ. ഷാജഹാെൻറ നേതൃത്വത്തിൽ അഞ്ചാംക്ലാസ് വരെ ഇ.കെ വിഭാഗത്തിെൻറയും അഞ്ചുമുതൽ 12 വരെ എ.പി വിഭാഗത്തിെൻറയും പാഠ്യപദ്ധതി തുടരാൻ ധാരണയായിരുന്നു. എന്നാൽ, ഒരേ മദ്റസയിൽ രണ്ടു രീതികൾ അവലംബിക്കരുതെന്ന വാദമുയർത്തി ഇ.കെ വിഭാഗം കഴിഞ്ഞ അധ്യയന വർഷ പരീക്ഷയിൽ നിസ്സഹകരണമാരംഭിച്ചതായി പറയുന്നു. ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറയുന്നു. ഇൗ അധ്യയന വർഷത്തെ മദ്റസ ക്ലാസുകൾ ആരംഭിക്കാൻ നീക്കമാരംഭിച്ചപ്പോൾ വീണ്ടും തർക്കം ഉടലെടുക്കുകയും മദ്റസ ക്ലാസുകൾ മുടങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെ തങ്ങളുടെ രീതിയിൽ ക്ലാസുകൾ ആരംഭിക്കാൻ എ.പി വിഭാഗം ശ്രമിച്ച് മദ്റസയിൽ എത്തിയപ്പോൾ എതിർ വിഭാഗം ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സി.െഎ കെ.കെ. ബിജു പറഞ്ഞു. പ്രദേശത്ത് സംഘർഷം ഉടലെടുത്തതോടെ വൻ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഞായറാഴ്ച എസ്.എസ്.എഫിെൻറ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഉറൂസ് സംഘർഷ സാധ്യതയെതുടർന്ന് പൊലീസ് നിർത്തിവെപ്പിച്ചു. ഭക്ഷണമൊരുക്കിയതിനാൽ അത് വിതരണം ചെയ്യാൻ അനുവദിച്ചു. വൈകീട്ട് വിളിച്ചുചേർത്ത യോഗത്തിൽ നിലവിലുള്ള പഠനരീതി തുടരാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.