* വന്‍ അപകടം ഒഴിവായത് തലനാരിഴക്ക് താമരശ്ശേരി: നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പെട്ട് രണ്ടു പേര്‍ക്ക് പരിക്ക്. റോഡരികത്തെ സുരക്ഷാഭിത്തിയില്‍തട്ടി നിന്നതു കാരണം വീട്ടുമുറ്റത്തേക്ക് കയറിനില്‍ക്കുകയായിരുന്നു. വയനാട് നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് ദേശീയപാതയില്‍ ഓടക്കുന്ന് വട്ടക്കുണ്ട് പാലത്തിനു സമീപം അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. സംഭവസമയത്ത് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍ ഏതുസമയത്തും വീട്ടുമുറ്റത്തേക്ക് മറിയുമെന്ന അവസ്ഥയിലായതിനാല്‍ കയര്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.