ആറുമാസം കഴിഞ്ഞിട്ടും ​േജാലിക്കു പോയ യുവാവ്​ തിരിച്ചെത്തിയില്ല

കുന്ദമംഗലം: ആറു മാസം മുമ്പ് ജോലിക്കുപോയ യുവാവ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയില്ല. കുന്ദമംഗലം മുറിയനാൽ അറപാലിൽ പുറായിൽ ഹക്കീമി​െൻറ മകൻ അസ്വാക്കിനെയാണ് (18) 2017 ഡിസംബർ 21 മുതൽ കാണാതായത്. കുന്ദമംഗലം അങ്ങാടിയിലെ കടയിലേക്ക് ജോലിക്കുപോയ അസ്വാക്ക് ജീൻസും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത്. മുടി സ്പൈക്ക് ചെയ്ത നിലയിലാണ്. 160 സെ.മീ ഉയരവും ഒത്ത ശരീരപ്രകൃതവും ഇരുനിറവുമാണ്. കുന്ദമംഗലം പൊലീസ് കേെസടുത്ത് അന്വേഷിക്കുന്നു. വിവരം ലഭിക്കുന്നവർ 9497980714 നമ്പറിൽ വിവരമറിയിക്കണമെന്ന് കുന്ദമംഗലം എസ്.െഎ അറിയിച്ചു. ദുരന്തഭൂമിയിൽ സേവനം ചെയ്തവരെ ആദരിച്ചു കുന്ദമംഗലം: കട്ടിപ്പാറ ദുരന്തഭൂമിയിൽ നിസ്വാർഥ സേവനം ചെയ്ത പടനിലം പ്രദേശക്കാരായ തൊഴിലാളികളെ ആദരിച്ചു. പടനിലം കൾചറൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് കൃഷ്ണൻ വള്ളിയാട്ടുമ്മലിനെയും കൂട്ടുകാരെയും നാട്ടുകാർ ആദരിച്ചത്. വളപ്പിൽ പെട്രോളിയം സ്പോൺസർ ചെയ്ത കാഷ് അവാർഡ് പി.ടി.എ റഹീം എം.എൽ.എ ഇവർക്ക് വിതരണം ചെയ്തു. പ്രദേശത്തുനിന്ന് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എം.കെ. ഇസ്മാഇൗൽ സ്മാരക കാഷ് അവാർഡും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എ.പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രജനി തടത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. ഹിതേഷ് കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. സുരേന്ദ്രനാഥ്, വി. മുഹമ്മദ്കോയ, ടി.കെ. രാജീവ്, വി. അബ്ദുറഹ്മാൻ, ജാബിർ പടനിലം, ടി.വി. മൂസക്കോയ, എൻ. ഖാദർ, ഡോ. സ്മിഷ റംസി പർവീൻ, നവൽഷാൻ, വി. കൃഷ്ണൻ, വി. രമേശൻ, ഫൈസൽ പടനിലം, കെ.സി. സലാം തുടങ്ങിയവർ സംസാരിച്ചു. മോതിരം വാങ്ങാൻപോയ യുവാവിനെ കാണാതായി കുന്ദമംഗലം: വിവാഹ നിശ്ചയ തലേദിവസം മോതിരം വാങ്ങാൻ പോയ യുവാവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പരാതി. കുന്ദമംഗലം ചെത്ത്കടവ് സുജയ് നിവാസിൽ ജയപ്രകാശ​െൻറ മകൻ പി.ജെ. ലിജീഷിനെ (28) കാണാനില്ലെന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് വധുവിനെ അണിയിക്കാനുള്ള മോതിരം വാങ്ങാൻ ശനിയാഴ്ച ഉച്ചക്ക് വീട്ടിൽനിന്നിറങ്ങിയതാണ്. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. വീട്ടിൽനിന്ന് പോവുേമ്പാൾ മെറൂൺ ടീ ഷർട്ട് ധരിച്ച ഇയാൾക്ക് 178 സെ.മീ ഉയരവും ഇരുനിറവുമാണ്. വിവരം ലഭിക്കുന്നവർ 9497 980714 നമ്പറിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.