ഉള്ള്യേരി: വിമുക്ത ഭടനും നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന ഉള്ള്യേരി നടുക്കണ്ടി രാജെൻറ മരണം നാടിന് തീരാദുഃഖമായി. ജൂൺ 14ന് നടുവണ്ണൂരിൽെവച്ച് നടന്ന വാഹനാപകടത്തിൽ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജൻ ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. നടുവണ്ണൂരിലെ കെ.ഡി.സി ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായ രാജൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ രാവിലെ ആറു മണിയോടെയാണ് അപകടത്തിൽ പെട്ടത്. നടുവണ്ണൂർ ബസ്സ്റ്റാൻഡിന് സമീപം രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ദലിത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം സെക്രട്ടറിയും ആയിരുന്നു. വിവിധ സാംസ്കാരിക നിലകളിൽ പ്രവർത്തിച്ചു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. വൈകീട്ട് ഉള്ള്യേരിയിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ സതീഷ് കന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ, കെ.എം. ഉമ്മർ, ടി. ഗണേഷ് ബാബു, നിജേഷ് അരവിന്ദ്, എ.കെ. മണി, ഋഷികേശവൻ, രാജേന്ദ്രൻ കുളങ്ങര, അബു ഹാജി, ഉള്ള്യേരി ദിവാകരൻ, ലത തച്ചോത്ത്, എം.സി. അനീഷ്, ദിലീപ് നമ്പി, കെ.കെ. സുരേഷ്, മോഹൻദാസ് പാലോറ, എൻ.കെ. രാജൻ, പീറ്റകണ്ടി ഇബ്രാഹിം, ധനേഷ്, സുഡിൻ സുരേഷ്, സി.പി. ദാമോദരൻ, മൂസക്കോയ കണയങ്കോട്, എ.കെ. ഉണ്ണി, ഷമീർ നളന്ദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.