കായിക പഠനവകുപ്പ്​ ഡയറക്​ടർക്കെതിരായ നടപടി: ഗവർണർക്ക്​ പരാതി നൽകി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതിനെതിരെ ചാൻസലർ കൂടിയായ ഗവർണർക്കും പരാതി അയച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (സി.യു.ടി.എ) പ്രസിഡൻറ് ഡോ. ടി.എം. വാസുദേവൻ ആണ് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം സമർപ്പിച്ചത്. എസ്..എഫ്.െഎയുടെ രാഷ്ട്രീയ സമ്മർദം കാരണമാണ് ഡോ. സക്കീർ ഹുസൈന് ഇടത് സിൻഡിക്കേറ്റ് നിർബന്ധിത അവധി നൽകിയതെന്ന് നിവേദനത്തിൽ പറയുന്നു. യു.ജി.സിയുടെ റാഗിങ് വിരുദ്ധ സമിതി തള്ളിയതാണ് കായിക പഠനവകുപ്പിലെ റാഗിങ് എന്ന് അധ്യാപകസംഘടന പരാതിയിൽ ആരോപിക്കുന്നു. അജണ്ട അല്ലാതിരുന്നിട്ടും എസ്.എഫ്.െഎ നേതാവായ അംഗം സിൻഡിക്കേറ്റിൽ വിഷയം ഉന്നയിക്കുകയായിരുന്നു. നിയമവിരുദ്ധമായ നടപടി റദ്ദാക്കണെമന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.