ചേളന്നൂർ: വാർഡ് അംഗത്തിെൻറ സാന്നിധ്യത്തിൽ തോട്ടിലേക്ക് മാലിന്യം തള്ളിയതായി പരാതി. നിരവധി കുടുംബങ്ങളുടെ കിണറുകൾക്ക് സമീപത്തെ പാലത്ത് തെരുവത്ത് താഴം തോട്ടിലേക്കാണ് സ്വകാര്യവ്യക്തി വീട്ടിലെ മാലിന്യക്കുഴിയിൽനിന്നുള്ള അവശിഷ്ടങ്ങൾ ഒഴുക്കിയത്. തോടിനു സമീപത്തെ വീട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തോട്ടിലെ ജലത്തിന് കറുത്ത നിറവും ദുർഗന്ധവും ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ സംഘടിച്ച് ഉറവിടം തേടിയെത്തിയപ്പോഴാണ് പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തിൽ മാലിന്യക്കുഴിയിൽനിന്ന് അവശിഷ്ടങ്ങൾ തോട്ടിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. വീടിെൻറ പിറകുവശത്തുനിന്ന് അറബാനയിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളിയത്. സമീപവാസികളെത്തി തടയുകയായിരുന്നു. തർക്കമായതോടെ പഞ്ചായത്ത് അധികൃതരെ നാട്ടുകാർ വിളിച്ചുവരുത്തി. ഇതിനിടെ ഉടമ മോേട്ടാർ ഉപയോഗിച്ച് മാലിന്യം തള്ളിയ സ്ഥലം കഴുകിവൃത്തിയാക്കി. മാലിന്യം തള്ളിയതും കഴുകി വൃത്തിയാക്കുന്നതുമെല്ലാം ചിലർ വിഡിയോയിൽ പകർത്തി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. സമൂഹത്തിലെ ഉന്നത ജോലിക്കാരായ കുടുംബം തോട്ടിലേക്ക് മാലിന്യം തള്ളി സാമൂഹിക ദ്രോഹം വരുത്തിയത് ഏറെ വിമർശനമുയർത്തിയിട്ടുണ്ട്. എന്നാൽ, തോട്ടിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്നാണ് ഉടമ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.