കോക്കല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി വിദ്യാർഥികളുടെ മികവുയർത്താനുള്ള രക്ഷാകർതൃ പരിശീലന പരിപാടിക്ക് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. താങ്ങും തണലും എന്നപേരിൽ ഘട്ടം ഘട്ടമായി ഒരു വർഷം നീളുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ആരോഗ്യം, ശുചിത്വം, പഠനം രസകരം, കൗമാര മനഃശാസ്ത്രം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. പി.ടി.എ പ്രസിഡൻറ് പി. പ്രമോദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എൻ. അശോകൻ, കെ. അഹമ്മദ് കോയ, പ്രിൻസിപ്പൽ എം.കെ. ഗണേശൻ എന്നിവർ സംസാരിച്ചു. സി. ഷീബ, പി.കെ. മുരളി, എസ്. സുജയ ദാസ് എന്നിവർ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ശിവദാസൻ സ്വാഗതവും എസ്.വി. നിഷ നന്ദിയും പറഞ്ഞു. കൊമ്പിലാടിെൻറ മൂന്നാം ചരമവാർഷികം ബാലുശ്ശേരി: മുതിർന്ന സി.പി.എം നേതാവും സഹകാരിയും ബാലുശ്ശേരിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സി. കൊമ്പിലാടിെൻറ മൂന്നാം ചരമവാർഷികം ആചരിച്ചു. രാവിലെ മുതിർന്ന സി.പി.എം നേതാവ് എം. രാഘവൻ പതാക ഉയർത്തി. സി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.എൻ. അശോകൻ, ടി.കെ. തങ്കമണി, ടി.സി. രജിൽകുമാർ, കെ. വാസു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.