ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി വയൽപീടിക പാലം അപകടാവസ്ഥയിൽ തുടർന്നിട്ടും അധികൃതർക്ക് അനക്കമില്ല. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ തൃക്കുറ്റിശ്ശേരി വയൽപീടിക പാലം ജീർണാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പുതുക്കിപ്പണിയാനുള്ള ഒരു നടപടിയും ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം. പാലത്തിെൻറ അടിഭാഗം കൽക്കെട്ട് തകർന്ന് സ്ലാബിെൻറ കമ്പികളടക്കം പുറത്തുകാണുന്ന അവസ്ഥയിലാണ്. മുകൾഭാഗത്തെ കൈവരികൾ ഇരുഭാഗത്തും ഭാഗികമായി തകർന്നിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. പാലം പുതുക്കിപ്പണിയാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ പറയുന്നതല്ലാതെ പുതുക്കിപ്പണി നീളുകയാണ്. പൊതുമരാമത്ത് വകുപ്പ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.