കോഴിക്കോട്: റഷ്യൻ ലോകകപ്പില്‍ ഫുട്ബാൾ പോരാട്ടം മുറുകുേമ്പാൾ നൈനാംവളപ്പിലും ആവേശ തിരയിളക്കം. വിവിധ ടീമുകളിലായി പ്രദേശവാസികള്‍ അണിനിരന്ന മിനി ലോകകപ്പില്‍ ജർമനിയെ കീഴടക്കി സ്‌പെയിന്‍ കിരീടമുയര്‍ത്തി. കോതി മിനി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സ്‌പെയിന്‍ ജേതാക്കളായത്. നൈനാംവളപ്പ് ഫുട്‌ബാള്‍ ഫാന്‍സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. അര്‍ജൻറീന, ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വായ്, പോർചുഗല്‍ എന്നീ പ്രമുഖ ടീമുകളുടെ ജഴ്‌സിയില്‍ പ്രദേശത്തെ ഫുട്‌ബാള്‍ കളിക്കാരായ ആരാധകരാണ് കളത്തിലിറങ്ങിയത്. അതേസമയം, ടൂര്‍ണമെൻറ് ഫേവറിറ്റുകളായ അര്‍ജൻറീനയും ബ്രസീലുമടക്കമുള്ള ടീമുകള്‍ ആദ്യമത്സരത്തില്‍ പരാജയപ്പെട്ടു പുറത്തായി. സെമിയില്‍ ജര്‍മനി ഫ്രാന്‍സിനെ 2-0നും സ്‌പെയിന്‍ പോർചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലുമാണ് കീഴടക്കിയത്. മുന്‍ മോഹന്‍ ബഗാന്‍ താരമായ വാഹിദ് സാലി, ഡിവിഷന്‍ ചാമ്പ്യന്മാരായ യുവഭാവന കുറ്റിച്ചിറയുടെ താരങ്ങള്‍ മിനി ലോകകപ്പില്‍ പങ്കെടുത്തു. സ്െപയിൻ ജഴ്സിയിൽ കളിച്ച ഉമൈറുവാണ് ടൂര്‍ണമെൻറിലെ ടോപ് സ്‌കോറര്‍. ജർമനിയുടെ ക്യാപ്റ്റൻ ഷഫീഖ് ഫൈനൽ മത്സരത്തിലെ കേമനായി. ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ടീമിന് യു.എ.ഇ അണ്ടര്‍17 ലോകകപ്പ് ഫിഫ ലോജിസ്റ്റിക് മാനേജറായിരുന്ന സി.കെ.പി ഷാനവാസ് ലോകകപ്പ് ട്രോഫിയുടെ മാതൃക സമ്മാനിച്ചു. സുബൈര്‍ നൈനാംവളപ്പ്, കാസിം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.