താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് ദുബൈ രംഗത്തെത്തി. വസ്ത്രങ്ങളും പഠനോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ദുരിതബാധിതരുടെ വീടുകളിലും എത്തിച്ചു. ഇന്‍കാസ് ഭാരവാഹികളായ ഫൈസല്‍ കണ്ണോത്ത്, നജീബ് തിക്കോടി, ജിജു, റഫീഖ്, റാഷിദ് നാദാപുരം തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കനത്തമഴയില്‍ തകര്‍ന്ന റോഡ് ജനകീയ കൂട്ടായ്മ ഗതാഗത യോഗ്യമാക്കി താമരശ്ശേരി: കനത്തമഴയില്‍ തകര്‍ന്ന പന്നൂര്‍-ഒഴലക്കുന്ന് റോഡ് ജനകീയ കൂട്ടായ്മ ഗതാഗത യോഗ്യമാക്കി. വാര്‍ഡ് മെംബർ കെ.കെ. ജാഫര്‍ അഷ്റഫിെൻറ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്നാണ് കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തും കല്ലിട്ട് നികത്തിയും ഗതാഗത യോഗ്യമാക്കിയത്. പന്നൂര്‍-ആരാമ്പ്രം റോഡിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കുകയും ഓവുചാല്‍ ശുചീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.