ധനവകുപ്പ്​ തിരിച്ചുപിടിച്ച 33.31 കോടി കൂടി തദ്ദേശ സ്​ഥാപനങ്ങൾക്ക്​ അനുവദിച്ചു

േകാഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ എസ്.ടി.എസ്.ബി അക്കൗണ്ടുകളിൽനിന്ന് ധനവകുപ്പ് തിരിച്ചുപിടിച്ച തുകയിൽ 33.31 കോടി രൂപകൂടി പുനരനുവദിച്ചു. കോർപറേഷനുകൾക്ക് 27,17,395, ജില്ല പഞ്ചായത്തുകൾക്ക് 5,30,72,375, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 1,55,69,547, ഗ്രാമപഞ്ചായത്തുകൾക്ക് 26,18,24,307 എന്നിങ്ങനെ ആകെ 33,31,83,624 രൂപയാണ് മൂന്നാംഘട്ടമായി അനുവദിച്ചത്. എസ്.ടി.എസ്.ബി അക്കൗണ്ടുകളിൽ ചെലവാക്കാനാകാതെ അവശേഷിച്ച തുക സാമ്പത്തിക വർഷാവസാനം പ്രത്യേക ഉത്തരവിറക്കിയാണ് സർക്കാറി​െൻറ കൺേസാളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റിയത്. നേരത്തെ രണ്ടുഘട്ടങ്ങളിലായി 1136 കോടി പൊതുഫണ്ടിലേക്ക് അനുവദിച്ചിരുന്നു. ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ 33 കോടിയിലേറെ രൂപകൂടി അനുവദിച്ചതെന്ന് ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.