നന്മണ്ട: ഉന്നത വിജയങ്ങളിൽ സമൂഹവും കൂടി നൽകുന്ന സംഭാവനകൾ ഉൾക്കൊണ്ടാവണം പുതിയ തലമുറ വളർന്നുവരേണ്ടതെന്ന് ഡോ. ടി.പി. മെഹ്റൂഫ് രാജ് അഭിപ്രായപ്പെട്ടു. നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്കിെൻറ പ്രവർത്തന പരിധിയിലുൾപ്പെട്ട നന്മണ്ട, കാക്കൂർ, നരിക്കുനി, മടവൂർ പഞ്ചായത്തുകളിലെ എ ക്ലാസ്, ഡി ക്ലാസ് മെംബർമാരുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ചവിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയർമാൻ ജയൻ നന്മണ്ട അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ടി.കെ. ബാലൻ, ടി.കെ. രാജേന്ദ്രൻ, പി. ശ്രീധരൻ, ടി.പി. നിസാമുദീൻ, ഇ. ഷംസുദീൻ, ബി. സബിത, ഡെപൂട്ടി ജനറൽ മാനേജർ സി.കെ. ഹാഷിം എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി.ഐ. വാസുദേവൻ നമ്പൂതിരി സ്വാഗതവും ബാങ്ക് ജനറൽ മാനേജർ ഇ.കെ. രാജീവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.