നിലച്ചുപോയ ജീവിതങ്ങൾക്ക്​ പ്രതീക്ഷയേകി പരിശീലനം സമാപിച്ചു

വെള്ളിമാടുകുന്ന്: നെട്ടല്ലിനേറ്റ ക്ഷതംമൂലം അരക്കുതാഴെ തളർന്നവർക്ക് ജീവിതത്തെക്കുറിച്ച് പുതിയ പ്രതീക്ഷകൾ നൽകി പരിശീലന കളരി സമാപിച്ചു. പീപ്ൾസ് ഫൗണ്ടേഷ​െൻറയും ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുടെയും ആഭിമുഖ്യത്തിൽ ജെ.ഡി.ടി സ്പെഷൽ സ്കൂളിൽ നടത്തിയ ഒമ്പതുമാസത്തെ പരിശീലനമാണ് നിശ്ചലമായെന്നു കരുതിയ ജീവിതത്തിന് തുടർച്ചയും ഒപ്പം ഉപജീവനത്തിനുള്ള ഉപകരണവും നൽകിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് ലാപ്ടോപ്, മറ്റു തൊഴിലുപകരണങ്ങളും തൊഴിൽ സർട്ടിഫിക്കറ്റുകളും നൽകി. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ മെമേൻറാ നൽകി. ലാപ്ടോപ് വിതരണം ജില്ല ആർ.സി.എച്ച് ഒാഫിസർ ഡോ. സരള നായർ നിർവഹിച്ചു. കാരുണ്യ കൾചറൽ സ​െൻറർ പ്രതിനിധി എൻ. അഷറഫ് ലാപ്ടോപ് ഏറ്റുവാങ്ങി. ജെ.ഡി.ടി ഇസ്ലാം പ്രസിഡൻറ് പി.സി. അൻവർ തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ എം.ഡി കെ. സുധീർ, അബ്ദുൽ ഗഫൂർ (സൂര്യ), ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ ഡൽഹി ഘടകം എം.ഡി വി.പി. അബ്ദുല്ലക്കുട്ടി, വി.െഎ. ഷമീർ, ഖാദർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.