നിപ ബാധിച്ച് മരിച്ച രാജ​െൻറ വീട് അപകടാവസ്ഥയിൽ

പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടമ്പള്ളി മീത്തൽ രാജ​െൻറ കുടുംബം താമസിക്കുന്ന വീട് ഏത് നിമിഷവും നിലംപൊത്താറായ നിലയിലാണ്. തുടർച്ചയായുണ്ടായ കനത്ത മഴയിൽ വീടി​െൻറ മുറ്റത്തെ മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. രാജ​െൻറ സഹോദരി ജാനു താമസിക്കുന്ന വീട്ടുമുറ്റത്തേക്കാണ് മണ്ണ് വീണത്. ഈ വീടും അപകടാവസ്ഥയിലാണ്. രാജ​െൻറ ഭാര്യയും അമ്മയും വിദ്യാർഥികളായ രണ്ട് പെൺമക്കളുമാണ് വീട്ടിലുള്ളത്. മഴ ശക്തമായി പെയ്യുന്നതോടെ ഭയത്തോടെയാണ് കുടുംബം ഇവിടെ താമസിക്കുന്നത്. ഇവരെ ഉടൻതന്നെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നും രാജ​െൻറ വിധവക്ക് സർക്കാർ ജോലി നൽകണമെന്നും റേഷൻ കാർഡ് അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റണമെന്നും സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ, പീറ്റർ കിങ്ങിണിപ്പാറ, എ.കെ. പ്രേമൻ, വിനു മ്ലാക്കുഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.