പൊതുവിദ്യാലയങ്ങളിൽ വർധിച്ചത്​ 18,613 കുട്ടികൾ

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ 18,613 കുട്ടികൾ വർധിച്ചതായി കണക്ക്. കാലവർഷക്കെടുതിയുണ്ടായ മേഖലകളിലെ 168 സ്കൂളുകളിലെ കുട്ടികളുടെ വിവരങ്ങൾ വെള്ളിയാഴ്ച 'സമ്പൂർണ' വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. ചുരുക്കം സ്കൂളുകളിലെ വിവരങ്ങൾ മാത്രമേ ലഭിക്കാനുള്ളൂ. ഒന്നാം ക്ലാസിൽ 1,769 കുട്ടികളാണ് വർധിച്ചത്. രണ്ടാം ക്ലാസിൽ 1832, മൂന്നിൽ 1721, നാലിൽ 5598, അഞ്ചിൽ 1590, ആറിൽ 951, ഏഴിൽ 4103, എട്ടിൽ 1144 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം വർധിച്ചത്. ഒമ്പതാം ക്ലാസിൽ മൂന്നു കുട്ടികൾ കുറഞ്ഞു. സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ യജ്ഞം വിജയിച്ചതി​െൻറ സൂചനയാണ് വിദ്യാർഥികളുടെ വൻ വർധന. സി.ബി.എസ്.ഇ അൺഎയ‌്ഡഡ‌് സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിേലക്ക് ഒഴുക്ക് വർധിച്ചിട്ടുണ്ട്. ജില്ലയിൽ 1196 പൊതുവിദ്യാലയങ്ങളാണുള്ളത‌്. കഴിഞ്ഞ അധ്യയന വർഷം 331 സർക്കാർ സ്കൂളുകളിലായി 1,12,436 കുട്ടികളാണുണ്ടായിരുന്നത്. 865 എയ്ഡഡ് സ്കൂളിൽ 2,43,100ഉം 82 അൺഎയ്ഡഡ് സ്കൂളുകളിൽ 29,094 വിദ്യാർഥികളുമായിരുന്നു കഴിഞ്ഞ വർഷം ജില്ലയിലുണ്ടായിരുന്നത്. ഒന്നാം ക്ലാസിൽ 7715 കുട്ടികളാണ് കഴിഞ്ഞ അധ്യയന വർഷം ചേർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.