ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലെ കല്ലുകൾ അപകടം ക്ഷണിച്ചുവരുത്തുന്നു

നന്മണ്ട: തളി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലെ കല്ലുകൾ അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡിൽ ഉയർന്നുനിൽക്കുന്ന കല്ലുകളാണ് ബസ് ഇറങ്ങുന്ന യാത്രക്കാർക്ക്‌ ഭീഷണിയാകുന്നത്. കല്ലിന്മേൽ കാലെടുത്ത് വെക്കുന്ന യാത്രക്കാർ കാൽതെറ്റി വീഴുന്നതും പതിവാകുന്നു. സ്റ്റോപ്പിൽനിന്നു ബസ് മാറി നിർത്തിയാൽ അപകടം ഒഴിവാക്കാം. പേക്ഷ, ബൈപാസ് റോഡ് ബാലുശ്ശേരി റോഡിലേക്ക് സംഗമിക്കുന്നതാവട്ടെ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിനരികിൽതന്നെ. വെള്ളിയാഴ്ച വൈകീട്ട് ഇവിടെ ബസ് ഇറങ്ങുകയായിരുന്ന യാത്രക്കാരിയുടെ കാൽ അടി തെറ്റി. മഴയും കല്ലും വരുത്തിവെക്കുന്ന ദുരിതം സഹിക്കേണ്ടി വരുന്നതാവട്ടെ സ്ത്രീകളായ യാത്രക്കാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.