താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ദുരന്തബാധിതര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ. മുരളീധരന്‍ എം.എൽ.എ ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സാധാരണ പ്രകൃതിക്ഷോഭത്തിന് നല്‍കുന്ന നഷ്ടപരിഹാരമാണ്. കട്ടിപ്പാറ ഉരുള്‍പൊട്ടി എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഇപ്പോള്‍ അനുവദിച്ച തുക അപര്യാപ്തമാണ്. ദുരന്തഭൂമി മുഖ്യമന്ത്രി സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും പാക്കേജ് അനുവദിക്കുകയും ചെയ്യേണ്ടതായിരുന്നു. മരിച്ചവരുടെ കുടുംബത്തിലെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുകയും ഭൂമി വാങ്ങി വീടുവെച്ചുകൊടുക്കുകയും വേണം. വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്കുള്ള വേണ്ടത്ര തുക അനുവദിക്കണം. കര്‍ഷകന് ഭൂമിയും കൃഷിയിറക്കാനുള്ള സാമ്പത്തിക സഹായവും നല്‍കണം. മലക്ക് മുകളില്‍ സ്വകാര്യവ്യക്തി തടയണ കെട്ടിയെന്ന നാട്ടുകാരുടെ ആരോപണത്തെക്കുറിച്ച് വിശദാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.