താമരശ്ശേരി ചുരം സംരക്ഷിക്കാൻ നിയമസഭാ സമിതിയുടെ 20 ശിപാർശകൾ

തിരുവനന്തപുരം: താമരശ്ശേരി ചുരം നേരിടുന്ന മലിനീകരണ പ്രശ്നം തടയാൻ നിയമസഭാ സമിതി സമർപ്പിച്ച നിർദേശങ്ങൾ: മാലിന്യ-പാരിസ്ഥിതിക പ്രശ്നത്തിന് അതത് സമയത്ത് പരിഹാരം കാണാൻ കോഴിക്കോട്, വയനാട് കലക്ടർമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം അതോറിറ്റി/സമിതിക്ക് രൂപം നൽകണം നിശ്ചിത അളവിൽ കൂടുതൽ വലുപ്പമുള്ള ടോറസ് പോലുള്ള വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണം. ടൂറിസം, ആഭ്യന്തരം, തദ്ദേശസ്വയം ഭരണ വകുപ്പുകളുടെ സംയുക്ത പട്രോളിങ് തുടങ്ങണം. വനം വകുപ്പിൽനിന്ന് അനുവദിച്ച സ്ഥലം ലഭ്യമാക്കി വളവുകളുടെ വീതി വർധിപ്പിക്കണം. തകർന്ന റോഡുകൾ ഇൻറർേലാക്കിങ് സംവിധാനം ഉപയോഗിച്ച് പുനർനിർമിക്കണം കൊക്കയിലേക്ക് വിനോദ സഞ്ചാരികളും യാത്രക്കാരും നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ അടക്കം മാലിന്യം നിക്ഷേപിക്കുന്ന പ്രശ്നം പരിഹരിക്കാൻ കൊക്ക സ്ഥിതി ചെയ്യുന്ന വശത്ത് ഇരുമ്പ് പൈപ്പുകൾ/ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് നെറ്റ് ഘടിപ്പിക്കണം ഗ്രീൻ പ്രോേട്ടാകോൾ നടപ്പാക്കണം പുതുപ്പാടി പഞ്ചായത്തിലെ ചുരമുള്ള ജനവാസ മേഖലയിൽ ജൈവ- അജൈവ മാലിന്യം വേർതിരിച്ച് ശേഖരിക്കണം. സീറോ വേസ്റ്റ് മാനേജ്മ​െൻറ് സ്കീമിൽ ഉൾപ്പെടുത്തണം ചുരം സംരക്ഷണ സമിതിയംഗങ്ങൾക്ക് പഞ്ചായത്ത്/ടൂറിസം വകുപ്പ്/ ടൂറിസം പ്രമോഷൻ കൗൺസിലിൽ നിന്നോ ഒാണറേറിയം പോലുള്ള ധനസഹായം നൽകണം വ്യൂ പോയൻറ്, ചങ്ങലമരം, പൂക്കോട് തടാകം പ്രദേശങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച് മലിനീകരണം തടയണം സ്ഥിരം ക്ലീനിങ് തൊഴിലാളികളെ നിയോഗിക്കണം തെരുവുവിളക്കും സി.സി.ടി.വി കാമറയും സ്ഥാപിക്കാൻ വയനാട്, കോഴിക്കോട് ജില്ലാ ഭരണകൂടവും വിനോദ- തദ്ദേശ- ഉൗർജ, പരിസ്ഥിതി വകുപ്പുകൾ തയാറാകണം പരിസ്ഥിതി സൗഹൃദ കെട്ടിടത്തിന് മാത്രം ചുരത്തിൽ അനുമതി മാലിന്യ നിക്ഷേപകർക്ക് ശക്തമായ ശിക്ഷാ നടപടി മൊൈബൽ കണക്ടിവിറ്റി ലഭ്യമാക്കണം പാർക്കിങ് സൗകര്യമുള്ള സ്ഥലങ്ങളിൽ കുടുംബശ്രീ പോലുള്ള ഏജൻസികളെ ഭക്ഷണ വിതരണം ഏൽപിക്കണം ബൈറോഡ് ഉൾപ്പെടെ എല്ലാ റോഡുകളിലും പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിക്കണം വെള്ളത്തി​െൻറ കുത്തൊഴുക്ക് പരിഹരിക്കാൻ റോഡ് വശത്ത് ഒാട നിർമിക്കണം ചുരത്തിൽ ഗ്രീൻ പ്രോേട്ടാകോൾ നടപ്പാക്കണം ചുരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണം ചുരം സംരക്ഷണത്തിന് ബോധവത്കരണ പരിപാടി തദ്ദേശ, ടൂറിസം വകുപ്പുകൾ നടപ്പാക്കണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.