കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യ (എസ്.ഡി.പി.െഎ). മരിച്ച ഒരാൾക്ക് 25 ലക്ഷം വീതം ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.െഎ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനാഥരായ കുട്ടികളെ ഏറ്റെടുത്ത് വിദ്യാഭ്യാസ ചെലവുൾപ്പെടെ സർക്കാർ വഹിക്കണം. അപകടം അനാഥമാക്കിയവർക്ക് സർക്കാർ ജോലി നൽകണം. വീടും ജീവിതസാഹചര്യങ്ങളും നഷ്ടപ്പെട്ടതിനാൽ 50 സെൻറ് ഭൂമിയും വീടും അനുവദിക്കണം. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ താമരശ്ശേരി താലൂക്ക് ഒാഫിസിലേക്ക് ജൂലൈ 11ന് പ്രതിഷേധ മാർച്ച് നടത്തുെമന്നും ജില്ല വൈസ് പ്രസിഡൻറ് മുസ്തഫ പാലേരി, ജനറൽ െസക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ ടി.പി. മുഹമ്മദ്, വാഹിദ് ചെറുവറ്റ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.