തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു; കെ.ഡി.സി ബാങ്കില്‍ ധര്‍ണ

കോഴിക്കോട്: ഗ്രാറ്റ്വിറ്റി ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ജീവനക്കാര്‍ ഹെഡ് ഒാഫിസിനു മുന്നില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. ഒാള്‍ ഇന്ത്യ റീജനല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡൻറ് സി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ, ബെഫി ജില്ല പ്രസിഡൻറ് എം. രാജു, എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി കെ.വി. സൂരി, ഡി.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. അജയകുമാർ, ഒാള്‍ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് പി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ല സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.സി ബാങ്ക് എംപ്ലോയീസ് യൂനിയന്‍ ജില്ല സെക്രട്ടറി കെ.കെ. സജിത്ത് കുമാര്‍ സ്വാഗതവും ഡി.ബി.ഇ.എഫ് ജില്ല ജോയൻറ് സെക്രട്ടറി പി. പ്രേമാനന്ദന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.