* ശാസ്ത്രീയമായി അഴുക്കുചാൽ നിർമിക്കും തിരുവമ്പാടി: ടൗണിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് മാസ്റ്റർ പ്ലാൻ തയാറാക്കും. ജോർജ് എം. തോമസ് എം.എൽ.എയുടെ നിർദേശപ്രകാരമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചെറുതായി മഴ പെയ്താൽപോലും ടൗണിലെ റോഡുകളിലും ബസ്സ്റ്റാൻഡിലും വെള്ളം കയറുന്നത് പതിവാണ്. ആനക്കാംപൊയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തിരുവമ്പാടി ടൗണിലെ 80ഓളം കടകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. കടകൾക്ക് ഒന്നരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ടൗണിലെ വെള്ളം ഒഴിഞ്ഞുപോകാൻ ശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനിക്കാൻ പ്ലാൻ തയാറാക്കുന്നത്. നിലവിലുള്ള ഡ്രെയ്നേജുകൾക്ക് വേണ്ടത്ര ആഴമോ വീതിയോ ഇല്ല. അഴുക്കുചാൽ ആവശ്യമായ ടൗണിെൻറ പല ഭാഗങ്ങളിലും വെള്ളം ഒഴുകിപ്പോകാൻ നിലവിൽ സംവിധാനങ്ങളില്ല. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിെൻറ മുന്നോടിയായി എം.എൽ.എ ടൗൺ സന്ദർശിച്ച് പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തി. മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിച്ച് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കും. പൊതുമരാമത്ത് തിരുവമ്പാടി സെക്ഷൻ അസി. എൻജിനീയർ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ജോളി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ജിജി ഇല്ലിക്കൽ, സി. ഗണേശ് ബാബു, സുനിൽ ഖാൻ, കെ.എം. മുഹമ്മദാലി എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.