കോഴിക്കോട്: നിപ വൈറസ് ഉറവിടം കണ്ടെത്താനുള്ള പഠനപദ്ധതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിെൻറ പരിഗണനയിൽ. രോഗം റിേപ്പാർട്ട് ചെയ്ത പേരാമ്പ്ര സന്ദർശിച്ച ദേശീയ മൃഗസംരക്ഷണ കമീഷണറുടെ നിർദേശത്തെ പ്രകാരം ആറുമാസം ദൈർഘ്യമുള്ള പഠനത്തിെൻറ രൂപരേഖ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തയാറാക്കി നൽകി. ഇതിൽ രണ്ടുമാസം വവ്വാലുകൾ ഉൾപ്പെടെ ജീവജാലങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് വിനിയോഗിക്കുക. വിവിധ ഏജൻസികളുെട സഹകരണത്തോടെ വൻ സാമ്പത്തിക ചെലവുള്ള പഠനത്തിനാണ് രൂപരേഖ തയാറാക്കി നൽകിയതെന്ന് ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. എ.സി. മോഹൻദാസ് പറഞ്ഞു. വൈറസിെൻറ ഉറവിടം ഏതുജീവിയിൽനിന്നാണ് എന്നതിന് പുറമെ പ്രസ്തുത ജീവികളിൽ വൈറസിനെതിരെയുള്ള ആൻറിബോഡിയുടെ സാന്നിധ്യം ഉണ്ടോ എന്നതടക്കം പഠനവിധേയമാക്കും. സാമ്പിൾ ശേഖരണം, പരിശോധന, പഠനം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് രൂപരേഖ. വവ്വാലുകൾക്ക് പുറമെ എലി, പൂച്ച, വെരുക് തുടങ്ങിയവയെ പരിശോധനക്ക് വിധേയമാക്കുമെന്ന് മോഹൻദാസ് പറഞ്ഞു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത പേരാമ്പ്ര സൂപ്പിക്കടയിൽനിന്ന് വവ്വാൽ, മുയൽ, ആട്, പശു തുടങ്ങിയവയുടെ സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് നേരത്തേ ശേഖരിച്ച് പരിശോധനക്കയച്ചെങ്കിലും നെഗറ്റിവായിരുന്നു ഫലം. വവ്വാലുകളിൽ നിന്നാണ് ൈവറസ് ബാധയുണ്ടായത് എന്നുതന്നെയാണ് ഇപ്പോഴും സംശയിക്കുന്നത്. എന്നാൽ, ഇതുവരെ ശാസ്ത്രീയമായി െതളിയിക്കാൻ കഴിഞ്ഞിട്ടില്ല. 17 പേരാണ് നിപ ബാധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.