ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിൽ പുനഃസ്ഥാപിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ േകന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. നിരോധനം ഒഴിവാക്കി കരിപ്പൂരിൽ വലിയ വിമാനങ്ങൾ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തിൽ 2015 മേയ് മുതലാണ് വലിയ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഇത് പിൻവലിച്ചിട്ടില്ല. കേരളത്തേക്കാൾ കുറഞ്ഞ ഹജ്ജ് തീർഥാടകരുള്ള സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും എംബാർക്കേഷൻ കേന്ദ്രങ്ങൾ അനുവദിക്കുേമ്പാൾ, കരിപ്പൂരിനെ ഒഴിവാക്കാൻ കേരളത്തിൽ ഒരു കേന്ദ്രത്തിന് മാത്രമാണ് അനുമതി നൽകിയത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിരോധിച്ചാൽ സ്വകാര്യ വിമാനത്താവളങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. കരിപ്പൂരിൽ നിരോധനം ഏർപ്പെടുത്തിയതു മുതൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനത്തിൽ 33 ശതമാനം കുറവുണ്ടായി. അതേസമയം, സ്വകാര്യ വിമാനത്താവളങ്ങളുടെ വരുമാനം 27 ശതമാനം വർധിച്ചു. ഇത്തരം നീക്കങ്ങൾ അധികൃതർ തുടർന്നാൽ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എം.പി കത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.