നാദാപുരത്ത് അനധികൃത പാർപ്പിട കേന്ദ്രങ്ങൾക്കെതിരെ വീണ്ടും നടപടി; മൂന്ന് കേന്ദ്രങ്ങൾക്ക് അടച്ചു പൂട്ടാൻ നോട്ടീസ്

റെയ്‌ഡും നോട്ടീസ് പതിക്കലും പ്രഹസനമെന്ന് പരാതി നാദാപുരം: മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ നാദാപുരം പഞ്ചായത്ത് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുമ്മങ്കോട് മൂന്നു കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കകം താമസക്കാരെ ഒഴിപ്പിക്കാനാണ് നിർദേശം. കുമ്മങ്കോട് ഭജന മഠത്തിനടുത്ത് മലയിൽ ഭരതൻ, ഇല്ലത്ത് അമ്മദ് ഹാജി, വാണിയൂർ സുബൈർ എന്നിവരുടെ കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെ ആളുകളെ കുത്തിനിറച്ചാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. വൃത്തിഹീനമായും അനധികൃതമായും പ്രവർത്തിപ്പിക്കുന്ന മൂന്നു പാർപ്പിട കേന്ദ്രങ്ങൾക്കെതിരെ ഈ മാസം തുടക്കത്തിൽ നടപടിയെടുത്തിരുന്നു. കല്ലാച്ചിയിലെ ഐശ്വര്യ ക്വാർട്ടേഴ്‌സ്, നാദാപുരം പുതിയോട്ടിൽ ക്വാർട്ടേഴ്‌സിലെ എട്ടു മുറികൾ, നാദാപുരം ബസ്സ്റ്റാൻഡിനു പിറക് വശത്തെ ഷെഡ് എന്നിവയാണ് അടച്ചുപൂട്ടിച്ചത്. അതേസമയം, ഗ്രാമപഞ്ചായത്തി​െൻറ നടപടി പ്രഹസനമാണെന്ന് ആരോപണമുണ്ട്. ഇടക്കിടെ നടത്തുന്ന റെയ്ഡിനും നോട്ടീസ് പതിക്കൽ ചടങ്ങിനുമപ്പുറം അനധികൃത പാർപ്പിട കേന്ദ്രങ്ങൾക്കെതിരെ പ്രായോഗിക നടപടികളൊന്നും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. നാൾക്കുനാൾ ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. സർവവിധ ആരോഗ്യ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് മിക്ക കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നതത്രെ. വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടി ലൈസൻസ് എടുത്തിട്ടുള്ള കെട്ടിടങ്ങളിലാണ് വൻ വാടക ഈടാക്കി ഓരോ മുറിയിലും അഞ്ചും ആറും പേരെ താമസിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുപുറമെ ഗ്രാമ പഞ്ചായത്തിന് ഈ ഇനത്തിൽ വൻ നികുതി നഷ്ടവും ഇത്തരം കേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ടും അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നത്. കളരി ഷെഡ് തകര്‍ന്നു നാദാപുരം: കനത്ത മഴയിലും കാറ്റിലും കളരി ഷെഡ് തകര്‍ന്നു വീണു. ചാലപ്രം ബംഗ്ലാവില്‍ കെട്ടിയുയര്‍ത്തിയ ഇല്ലത്ത്് പ്രേമന്‍ ഗുരുക്കളുടെ കളരിയാണ് തകര്‍ന്ന്് വീണത്. ബംഗ്ലാവിലെ വയലില്‍ ആറ് അടിയോളം താഴ്ചയില്‍ കുഴിച്ച് അതിന് മുകളില്‍ മരത്തടി കൊണ്ടുള്ള തൂണില്‍ ടാര്‍പോളിന്‍ കെട്ടി ലക്ഷത്തോളം രൂപ െചലവഴിച്ചാണ് കളരി ഉണ്ടാക്കിയത്. പതിമൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കളരിയില്‍ നിരവധി പേരാണ് കളരിയഭ്യാസത്തിനായി എത്തുന്നത്. photo: kalari33.jpg നാദാപുരം ചാലപ്രത്ത് മഴയില്‍ തകര്‍ന്ന് വീണ കളരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.