attention ഓമശ്ശേരി: വായന വാരത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. കുട്ടികൾ വായിച്ചതും ഇഷ്ടപ്പെട്ടതും പ്രചോദനമേകിയതുമായ സാഹിത്യകൃതികൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുകയും പുസ്തകത്തെക്കുറിച്ച് ലഘു വിവരണം നൽകുന്ന രസകരമായ പരിപാടി കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മിസ്ട്രസ് പുഷ്പലത അധ്യക്ഷതവഹിച്ചു. ഇ.കെ. അനീസ്, അധ്യാപിക ശാന്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.