എൻജിനീയറിങ് എസ്.സി; സമിക് ഒന്നാമത്, അക്ഷയ് രണ്ടാമത്

കോഴിക്കോട്: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നും രണ്ടും റാങ്ക് കോഴിക്കോട്ടേക്ക്. മുക്കം മണാശ്ശേരി എടക്കണ്ടിയിൽ സമിക് മോഹനാണ് ഒന്നാമത്. കോട്ടൂളി മേനിക്കുന്നത്ത് പറമ്പ് 'പൂജ'യിൽ അക്ഷയ് കൃഷ്ണ രണ്ടാം റാങ്കും നേടി. സമിക് പൊതുവിഭാഗത്തിൽ 424ാം റാങ്കും അക്ഷയ് 522ാം റാങ്കും നേടി. ജെ.ഇ.ഇ മെയിൻസ് എസ്.സി വിഭാഗത്തിൽ 1075 റാങ്ക് നേടിയ സമികിന് മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനാണ് താൽപര്യം. കോഴിക്കോട് റെയ്സിൽ നിന്നും പാല ബ്രില്യൻസിൽ നിന്നുമായിരുന്നു പരിശീലനം. കാസർകോട്ട് നിന്നും റവന്യൂ ഓഫിസറായി വിരമിച്ച കെ. മോഹൻദാസി​െൻറയും മണാശ്ശേരി ജി.യു.പി സ്കൂൾ അധ്യാപിക കെ.ടി. ബബിഷയുടെയും മകനാണ്. സേവിയോ എച്ച്.എസ്.എസ് ദേവഗിരിയിൽ നിന്നും 96.2 മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കി. സഹോദരൻ ഋത്വിക് മോഹൻ കോഴിക്കോട് മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. അക്ഷയിന് ജെ.ഇ.ഇ മെയിൻസിൽ എസ്.സി വിഭാഗത്തിൽ 92ാം റാങ്കും െജ.ഇ.ഇ അഡ്വാൻസ്ഡിൽ ഇതേ വിഭാഗത്തിൽ 313ാം റാങ്കുമുണ്ട്. മദ്രാസ് ഐ.ഐ.ടിയിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കാനാണ് ആഗ്രഹം. മാനാഞ്ചിറ ഇൻകം ടാക്സ് ഓഫിസ് ഉദ്യോഗസ്ഥനായ കെ. കൃഷ്ണകാന്തി​െൻറയും ചിത്രകലാധ്യാപിക എം. രജതയുടെയും ഏക മകനാണ് അക്ഷയ്. സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ നിന്ന് 94.4 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കിയ അക്ഷയ് മാവൂർ റോഡ് ഐ.പി.എഫ് കോച്ചിങ് സ​െൻററിലാണ് പരിശീലനം നേടിയത്. ആർകിടെക്ചർ പ്രവേശന പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ മെഡിക്കൽ കോളജ് സ്വദേശിയായ ശങ്കർ രാജ് രണ്ടാംറാങ്കും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.