കട്ടിപ്പാറ ഉരുൾപൊട്ടൽ: മൂന്ന് കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റി

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഭാഗികമായി വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായ മുഹമ്മദലി, ഫാത്തിമ, നാസർ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 38 കുടുംബങ്ങളാണ് വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാതെ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ ചിലർ തിരിച്ചുപോകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ കണക്കെടുത്ത ശേഷം ഇവരെക്കൂടി വ്യാഴാഴ്ച മാറ്റിപ്പാർപ്പിക്കുമെന്ന് താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.