ബഡ്​സ​്​ റിഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം

വാണിമേൽ: ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സ​െൻറർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.വി. നസീറ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ചന്തു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. മജീദ്, അഷ്റഫ് കൊറ്റല, എൻ.പി. ദേവി, പി. ചോയിക്കുട്ടി മാസ്റ്റർ, സിദ്ദീഖ് വെള്ളിയോട്, കെ. ലോകനാഥൻ, ജിൻഷി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. വീട്ടിലൊരു ഫലവൃക്ഷം പദ്ധതിക്ക് തുടക്കം വാണിമേൽ: 'എ​െൻറ വീട്ടിലൊരു ഫലവൃക്ഷം' പദ്ധതിക്ക് തുടക്കമായി. ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂൾ കുട്ടികൾക്കു വൃക്ഷത്തൈ നൽകി പി.ടി.എ പ്രസിഡൻറ് എം.കെ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.കെ. ഗീത, വാർഡ് മെംബർ വി.കെ. സാബിറ, വി.കെ. മൂസ മാസ്റ്റർ, ഒ. മുനീർ, അഹമ്മദ് കുട്ടി മുളിവയൽ, ടി.സി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. ഭൂമിവാതുക്കൽ എൽ.പി സ്കൂളിൽ യുവകവി അഷ്റഫ് പടയൻ സ്‌കൂൾ ലീഡർ മുഹമ്മദ് സിനാന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ഹരീഷ്, സി.വി. അഷ്റഫ്, കെ. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.