അടിയന്തരാവസ്ഥ വിരുദ്ധ ദിനം

മേപ്പയൂർ: ജനാധിപത്യ യുവജനതാദൾ പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ജൂൺ 25ന് മേപ്പയൂരിൽ നടക്കും. യോഗത്തിൽ സുരേഷ് ഓടയിൽ അധ്യക്ഷത വഹിച്ചു. കർഷക സമരാഗ്നി മേപ്പയൂർ: കർഷക സംഘം തുറയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കർഷക സമരാഗ്നി പയ്യോളി അങ്ങാടിയിൽ കർഷക സംഘം പയ്യോളി ഏരിയ സെക്രട്ടറി പി. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. ഇ. ജനാർദനൻ നായർ അധ്യക്ഷത വഹിച്ചു. പി.ടി. ശശി, കെ. ജയരാജൻ, എം. സുരേന്ദ്രൻ, പി. അശോകൻ, ആർ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി സി.കെ. ഗിരീഷ് സ്വാഗതം പറഞ്ഞു. ഉന്നത വിജയികളെ അനുമോദിച്ചു മേപ്പയൂർ: പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ അനുമോദിച്ചു. കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഒ.കെ. കുമാരൻ, ശ്രീനി നടുവത്തൂർ, ടി.കെ. ഗോപാലൻ, രാജൻ നടുവത്തൂർ, പി.പി. ബാബു, പി.കെ. സുനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.