*വൈസ് പ്രസിഡൻറായി എ. പ്രഭാകരനും സത്യപ്രതിജ്ഞ ചെയ്തു കൽപറ്റ: തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ ചൊവ്വാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പരാതി നൽകിയതോടെയാണ് ചൊവ്വാഴ്ച കലക്ടർ എ.ആർ. അജയകുമാർ മുമ്പാകെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസം എ.ഡി.എം കെ.എം. രാജുവാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നസീമക്ക് സത്യവാചകം ചൊല്ലിെക്കാടുത്തത്. വരണാധികാരിയായ കലക്ടർ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടിയപ്പോഴാണ് കലക്ടറുടെ അസാന്നിധ്യത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, എ.ഡി.എം എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കിയത്. ഇതോടെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറിന് കലക്ടർ ഇല്ലങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ മാത്രമെ സത്യവാചകം ചൊല്ലിക്കൊടുക്കാവൂ എന്ന ചട്ടമുയർത്തിയാണ് എൽ.ഡി.എഫ് ചൊവ്വാഴ്ച വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പ് പരാതി നൽകിയത്. പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടതുെകാണ്ടാണ് കെ.ബി. നസീമയോട് കലക്ടർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടത്. കലക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ല പഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായി കോൺഗ്രസിലെ എ. പ്രഭാകരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറിെൻറ സത്യപ്രതിജ്ഞയും ചൊവ്വാഴ്ച നടന്നു. വൈസ് പ്രസിഡൻറിന് പ്രസിഡൻറ് കെ.ബി. നസീമ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ വോട്ട് അസാധുവായ ലീഗ് അംഗം പി. ഇസ്മായിലിേൻറത് ഉൾപ്പെടെ 10 വോട്ട് പ്രഭാകരന് ലഭിച്ചേപ്പാൾ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ എ.എൻ. പ്രഭാകരന് അഞ്ച് വോട്ടാണ് ലഭിച്ചത്. അതേസമയം, ജനതാദൾ യു അംഗം അനില തോമസ് പാർട്ടി വിപ്പ് പ്രകാരം വിട്ടുനിന്നു. ജനതാദൾ ഇടതുമുന്നണിക്കൊപ്പം ചേർന്നെങ്കിലും തിങ്കളാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അനില യു.ഡി.എഫ് സ്ഥാനാർഥി കെ.ബി. നസീമക്കാണ് വോട്ട് ചെയ്തത്. പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ അനില യു.ഡി.എഫിന് വോട്ടുചെയ്തതും പി. ഇസ്മയിലിെൻറ വോട്ട് അസാധുവായതും നാടകീയത സൃഷ്ടിച്ചതിനുപിന്നാലെ ചൊവ്വാഴ്ചെത്ത രണ്ടാം സത്യപ്രതിജ്ഞയും സംഭവബഹുലമായി. ജില്ല പഞ്ചായത്തിൽ ആകെ 16 അംഗങ്ങളാണുള്ളത്. യു.ഡി.എഫിലെ ധാരണപ്രകാരം പ്രസിഡൻറ് സ്ഥാനം ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും തുടർന്നുള്ള രണ്ടരവര്‍ഷം മുസ്ലിംലീഗിനുമാണ്. വൈസ് പ്രസിഡൻറ് സ്ഥാനവും പകരം കൈമാറാനുമായിരുന്നു ധാരണ. പ്രസിഡൻറായിരുന്ന ടി. ഉഷാകുമാരിയും വൈസ് പ്രസിഡൻറ് പി. അസ്മത്തും ഈ തീരുമാനം അനുസരിച്ച് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം, റസാഖ് കൽപറ്റ, ടി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. TUEWDL15 ജില്ല പഞ്ചായത്ത് പ്രസിഡൻറായി മുസ്ലിം ലീഗിലെ കെ.ബി. നസീമ കലക്ടർ എ.ആർ. അജയകുമാർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു TUEWDL16 ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരന് പ്രസിഡൻറ് കെ.ബി. നസീമ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.