വയനാട് റൂട്ടിലെ വാഹനപ്പെരുപ്പം: കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം

വയനാട് റൂട്ടിലെ വാഹനപ്പെരുപ്പം: കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം കുറ്റ്യാടി: ഒരു കവലയിൽ അഞ്ചു റോഡുകൾ സംഗമിക്കുന്നതിനാൽ സ്ഥിരമായി ഗതാഗതക്കുരുക്കുള്ള കുറ്റ്യാടി ടൗണിൽ വയനാട് റൂട്ടിലെ വാഹനപ്പെരുപ്പം കൂടിയായതോടെ വൻ കുരുക്ക്. െട്രയിലറും കെണ്ടയ്നർ ലോറികളും വലിയ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം കാരണം കുറ്റ്യാടി-പക്രന്തളം ചുരം റൂട്ടിൽ വർധിച്ചത്. കെ.എസ്.ആർ.ടി.സി ബസുകളും ചരക്കുലോറികളുമാണ് കൂടുതൽ. 100 മീറ്റർ നീളത്തിൽ വാഹനമുണ്ടെങ്കിൽ അതിൽ നാലോ അഞ്ചോ കെ.എസ്.ആർ.ടി.സി ബസുകളുണ്ടാവും. മിക്കവയും അന്തർജില്ല ബസുകൾ. ഗതാഗതം നിയന്ത്രിച്ച് ഹോംഗാർഡുകൾ കുഴയുന്നു. മഴ കൂടിയായതോടെ കുരുക്ക് കാരണമുള്ള ദുരിതം വർധിച്ചു. ഒരു വാഹനത്തിന് ടൗണിലൂടെ കടന്നുപോകണമെങ്കിൽ ദീർഘസമയം കാത്തുകിടക്കേണ്ട സ്ഥിതിയായി. കുരുക്ക് പരിഹരിക്കാൻ ബദൽ മാർഗമൊന്നുമില്ല. ടൗണുമായി ബന്ധിപ്പിക്കുന്ന ബൈപാസുകളാവട്ടെ, വീതി കുറഞ്ഞ പഞ്ചായത്ത് റോഡുകളുമാണ്. അതിലെയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. വടകര-വയനാട് റോഡുകളെ ബന്ധിപ്പിച്ച് മാത്രമാണ് ചെറുതാണെങ്കിലും ഒരു റോഡെങ്കിലുമുള്ളത്. എന്നിട്ടും കുരുക്കിന് ശമനമില്ല. താമരശ്ശേരി ചുരത്തിൽനിന്ന് തിരിച്ചുവിടുന്ന വാഹനങ്ങളായതുകൊണ്ട് അവ കുറ്റ്യാടിയിൽനിന്ന് ആളെ എടുക്കുന്നുമില്ല. അതിനാൽ ബസുകൾ കൂടിയതി​െൻറ ഗുണം യാത്രക്കാർക്ക് ലഭിക്കുന്നുമില്ല. foto: KTD 1 കുറ്റ്യാടി ടൗണിൽ വയനാട് റോഡിലെ ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT