സംരക്ഷണഭിത്തി ഇടിഞ്ഞത് വീടിന് ഭീഷണി

കൊടുവള്ളി: കനത്ത മഴയിൽ വീടി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞു. ചുണ്ടപ്പുറം കാരാട്ടുപൊയിൽ പാലക്കുണ്ടക്കത്തിൽ സിദ്ദീഖി​െൻറ വീടി​െൻറ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വീടി​െൻറ മുകൾനിലയുടെ നിർമാണം നടക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. കൊടുവള്ളി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. കമ്യൂണിറ്റി േക്വാട്ട പ്രവേശനം ഇന്ന് കൊടുവള്ളി: മടവൂർചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ 2018-19 വർഷത്തേക്കുള്ള പ്ലസ് വൺ കമ്യൂണിറ്റി േക്വാട്ട പ്രവേശനം ബുധനാഴ്ച രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റ് അഡ്മിഷൻ വെബ് സൈറ്റിലും സ്കൂൾ നോട്ടീസ് ബോർഡിലും ലഭ്യമാണ്. വായനദിനം ആചരിച്ചു കൊടുവള്ളി: മാനിപുരം എ.യൂ.പി.സ്കൂളിൽ വായനദിനം ആഘോഷിച്ചു. മാനിപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി കൗൺസിൽ അംഗം പി.സി. വേലായുധൻ സംവദിച്ചു. പരിപാടികളുടെ ഉദ്ഘാടനം കൊടുവള്ളി ബി.പി .ഒ. മെഹറലി നിർവഹിച്ചു. പ്രധാനാധ്യാപകൻ എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഷാജഹാൻ അലി അഹമ്മദ്‌, കെ. സതി, കെ.പി. പ്രശോഭ്, ടി.കെ. ബൈജു, ജെസ്സി, പ്രേമലത, ശോഭന തുടങ്ങിയവർ സംസാരിച്ചു. പി.പി. ധനൂപ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT