കോടഞ്ചേരി: ഉരുൾപൊട്ടലിലും കാലവർഷക്കെടുതിയിലുമായി കോടഞ്ചേരി പഞ്ചായത്തിൽ ഏഴുകോടിയിലേറെ രൂപയുടെ നാശം. 70 ഹെക്ടർ കൃഷി വെള്ളപ്പാച്ചിലിൽ നശിച്ചു. ഇൗ സ്ഥലങ്ങളിൽ പാറ മാത്രമാണ് അവശേഷിക്കുന്നത്. ഇതുകൂടി കണക്കാക്കിയാൽ നഷ്ടം ഇരട്ടിയിലധികമാവും. 30 വീടുകൾ പൂർണമായും 93 വീടുകൾ ഭാഗികമായും തകർന്നു. ഒട്ടേറെ വീടുകൾ താമസയോഗ്യമല്ലാതായി. 35 റോഡുകൾ ഒലിച്ചുപോയി. നൂറാംതോട്ടിലെ അമ്പലപ്പടി റോഡ് പൂർണമായി ഉരുൾപൊട്ടലിൽ ഒലിച്ചു. ഒമ്പത് കലിങ്കുകൾ തകർന്നു. വാഴ, തെങ്ങ്, കലുങ്ക്, ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി നശിച്ചു. മിനാർ ഗ്രൂപ്പിെൻറ പതങ്കയത്തെ പവർഹൗസ് ഒലിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.