വിദ്യാർഥി കൺസെഷനില്ല: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെൻററിൽ രക്ഷിതാക്കളുടെ പ്രതിഷേധം

തിരുവമ്പാടി: മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാത്തതിൽ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ​െൻററിൽ രക്ഷിതാക്കളുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് രക്ഷിതാക്കൾ തിരുവമ്പാടി ബസ്സ്റ്റാൻഡിലെ ഓപറേറ്റിങ് സ​െൻറർ ഓഫിസിൽ പ്രതിഷേധവുമായെത്തിയത്. മുത്തപ്പൻ പുഴ, കരിമ്പ്, ആനക്കാംപൊയിൽ, പൂവാറം തോട്, കക്കാടംപൊയിൽ, നായാടംപൊയിൽ പ്രദേശങ്ങളിലെ രക്ഷിതാക്കളും വിദ്യാർഥികളുമാണ് ഓപറേറ്റിങ് സ​െൻറർ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. തിരുവമ്പാടി എസ്.ഐ എം. സനൽ രാജി​െൻറ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്. ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് വിദ്യാർഥി കൺസെഷൻ ഫോമുകൾ എല്ലാ വിദ്യാർഥികൾക്കും വിതരണം ചെയ്യാൻ തീരുമാനമായി. ഒരു ബസിന് 25 കൺസെഷൻ പാസ് മാത്രമേ നൽകുവെന്നായിരുന്നു കെ.എസ്.ആർ.സി നിലപാട്. ഇതുപ്രകാരം 250 പാസ് മാത്രമാണ് വിദ്യാർഥികൾക്ക് നൽകിയത്. എന്നാൽ, 700ഓളം വിദ്യാർഥികളാണ് പാസിനായി കാത്തിരിക്കുന്നത്. ഇവർക്കുകൂടി പാസ് നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT