വായനവർഷം

കൊടിയത്തൂർ: സഹജീവി സ്നേഹത്തിന് പ്രാപ്തനാക്കാൻ വായനക്ക് കഴിയുമെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി. വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേണിങ് ബോഡി വൈസ് ചെയർമാൻ പി. അബ്ദു സത്താർ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർഥി റിസ്വിനെ ആദരിച്ചു. കെ. അബദുൽ ഗഫൂർ, സി. അബ്ദു, നാസർ മേച്ചേരി, സരസ്വതി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് സ്വാഗതവും പി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു. മഖ്ദൂം എക്സലൻസി അവാർഡ് സമ്മാനിച്ചു കൊടിയത്തൂർ: മുസ്ലിയാരകത്ത് മഖ്ദൂം ഫാമിലി അസോ. കൊടിയത്തൂർ ഘടകം നൽകുന്ന മഖ്ദൂം എക്സലൻസി അവാർഡ് നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാംറാങ്ക് കരസ്ഥമാക്കിയ സേബക്ക് സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്. വ്യവസായി എം.എ. മുഹമ്മദും കാരശ്ശേരി ബാങ്ക് ഡയറക്ടർ എൻ.കെ. അബ്ദുറഹിമാനും ചേർന്ന് സമ്മാനിച്ചു. എം.എ. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. എം.എ. അബ്ദുസ്സലാം, ഡോ. അബ്ദുൽ മജീദ്, ഡോ. അബ്ദുൽ അസീസ്, എ.എം.സി. അബ്ദുസ്സലാം നജീബ്, അമീൻ, ആരിഫ്, റുഖിയ, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT