വായനദിനം ആചരിച്ചു

മുക്കം: ആനയാംകുന്ന് വയലിൽ മോയി ഹാജി ഹയർ സെക്കൻഡറി ഗ്രന്ഥാലയത്തിലേക്ക് പുസ്തക ശേഖരണം ആരംഭിച്ചു. എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് ഏറ്റുവാങ്ങി. ഈ മാസം 30 വരെ പ്രചാരണം സംഘടിപ്പിക്കും. സില്ലി ബി കൃഷ്ണ, മിഥുൻ ജോസ്, എൻ.കെ. സുഹൈർ, സി.പി. ഷഹബാസ് റഹ്മാൻ, റാഷി സലാം എന്നിവർ നേതൃത്വം നൽകി. കൊടിയത്തൂർ: ജി.എം.യു.പി സ്കൂളിലെ വായന വാരാഘോഷം കാർട്ടൂണിസ്റ്റ് ദിലീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ യു.പി. അബ്ദുൽ റസാഖ്, കെ. സാറ, ജി. അബ്ദുൽ റഷീദ്, സുലൈഖ വാളപ്ര, വി. അബ്ദുൽ റഷീദ്, ഫൈസൽ പാറക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT