കരിഞ്ചോലയില്‍ ജിയോളജി, റവന്യൂ വകുപ്പ് അധികൃതര്‍ വിദഗ്ധ പരിശോധനക്കെത്തി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ജിയോളജി, റവന്യൂ വകുപ്പ് അധികൃതര്‍ വിദഗ്ധ പരിശോധനക്കെത്തി. ചൊവ്വാഴ്ച രാവിലെ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിയ സംഘം ഭീഷണി നേരിടുന്ന വീടുകളും കെട്ടിടങ്ങളും പരിശോധിച്ചു. ഇവ വാസ യോഗ്യമാണോയെന്ന് വിദഗ്ധരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. കോഴിക്കോട് ജിയോളജി വകുപ്പിലെ പി. മോഹനന്‍, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിസൻറ് നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന വയലോരം, കല്‍വരി തുടങ്ങിയ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന എട്ടേക്ര റോഡ് എന്‍.ഡി.ആർ.എഫ് സേനാവിഭാഗവും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഗതാഗതയോഗ്യമാക്കി. എന്‍.ഡി.ആര്‍.എഫി​െൻറ ഒരു യൂനിറ്റ് കരിഞ്ചോല വിട്ടു. ബാക്കിയുള്ളവര്‍ ബുധനാഴ്ച ക്യാമ്പുകളിലേക്ക് മടങ്ങും. ഫയര്‍ഫോഴ്‌സ്, പൊലീസ്, രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവർ തുടങ്ങിയവർ പ്രദേശത്തുനിന്ന് മടങ്ങിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT