വായനദിനാചരണം

കൂടരഞ്ഞി: കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ വായനദിനാചരണവും പുസ്തകവിതരണവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷതവഹിച്ചു. ഗ്രീൻസ് കൂടരഞ്ഞി പ്രസിഡൻറ് ബാബു ചെല്ലന്തറ, ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ പ്രസിഡൻറ് ജോസ് മടപ്പള്ളി, ഗ്രീൻസ് വിങ്‌സ് കോഒാഡിനേറ്റർ ബാബു അഗസ്റ്റിൻ, യേശുദാസ് സി. ജോസഫ്, റോയി പന്തപ്പിള്ളിൽ, പി.ടി. ഹാരിസ്, റോബിൻ തൂപ്പുങ്കര, ജയേഷ് സ്രാമ്പിക്കൽ എം.വി. ജോർജ്, കെ.സി. എൽസമ്മ, റോയി അഗസ്റ്റിൻ, എയ്ഞ്ചൽ അന്ന ചാക്കോ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് കെ.പി. രാമനുണ്ണി പുസ്തകം വിതരണം ചെയ്തു. ഉരുൾപൊട്ടിയ പ്രദേശം സന്ദർശിച്ചു തിരുവമ്പാടി: മുത്തപ്പൻ പുഴ, ആനക്കാംപൊയിൽ, കരിമ്പ് മേഖലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ കിസാൻ സഭ സംസ്ഥാന സെക്രട്ടറി സത്യൻ മൊകേരി, സി.പി.ഐ നേതാക്കളായ കെ. മോഹനൻ, പി.കെ. കണ്ണൻ, രവീന്ദ്രൻ, പി.ടി. ജോഷി, ജോസ്, കെ.പി. സമദ് എന്നിവർ സന്ദർശിച്ചു. 'അടിയന്തര നഷ്ടപരിഹാരം നൽകണം' തിരുവമ്പാടി: കട്ടിപ്പാറ പഞ്ചായത്തിലെ ഉരുൾപൊട്ടിയ ദുരന്തഭൂമി ജനാധിപത്യ കർഷക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കലും സഹ ഭാരവാഹികളായ വിത്സൻ പുല്ലുവേലിൽ ടോമി മണിമല, റെജി കോടാപ്പിള്ളി, ജോസ് കുഴുമ്പിൽ എന്നിവരും സന്ദർശിച്ചു. ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നല്കണമെന്ന് ജനാധിപത്യ കർഷക യൂനിയൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT