മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മലയോര മേഖലകളിൽ ഉരുൾ പൊട്ടൽ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനോടപ്പം കാരശ്ശേരിയിലെ തോട്ടക്കാട് സണ്ണിപ്പടി മലയിലും ഉരുൾപൊട്ടി പന്ത്രണ്ട് ഏക്കർ കൃഷി ഭൂമി നശിച്ചിരുന്നു. ആളപായമുണ്ടായില്ലെങ്കിലും കനത്ത വെള്ളപാച്ചിൽ ജനങ്ങളെ പരിഭ്രാന്തരാക്കി. വർഷം തോറും ചെറിയ തോതിൽ ഉരുൾപൊട്ടൽ ഇവിടങ്ങളിൽ തുടർകഥയാണന്ന് നാട്ടുകാർ പറയുന്നു. നിയമങ്ങൾ ലംഘിച്ചുള്ള ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം മൂലമാണ് അടിക്കടി ഉരുൾപൊട്ടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് കാരശ്ശേരി. മൈസൂരു മല, പാറത്തോട് പ്രദേശങ്ങളിലാണ് ക്വാറികൾ കൂടുതലും. ഭൂ പരിഷ്കരണ നിയമം സെക്ഷൻ എട്ട് പ്രകാരം താലൂക്ക് ലാൻറ് ബോർഡിെൻറ തോട്ട ഭൂമിയെന്ന ഇളവു പ്രകാരമാണത്രേ ക്വാറികൾ പ്രവർത്തിക്കുന്നത്. ഫാത്തിമ എസ്റ്റേറ്റ് റബർ പ്ലാേൻറഷൻ ഭൂമിയിലാണ് പ്രധാനക്വാറികൾ. മേഖലയിലെ ക്വാറികൾ കുമാരനനെല്ലൂർ വില്ലേജ് ഓഫിസിൽ നിന്നും, മൈനിങ് ആൻഡ് ജിയോളജി ഓഫിസിൽ നിന്നും തോട്ട ഭൂമിയെന്ന തെറ്റായ സാക്ഷ്യപത്രത്തിെൻറ മറവിലാണ് പ്രവർത്തക്കുന്നെതന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. പാറത്തോട്, മൈസൂരുമല എന്നിവിടങ്ങൾ സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളാണ്. കട്ടിപ്പാറയിലെ പ്രകൃതിദുരന്തം കണക്കിലെടുത്ത് ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ജില്ല ഭരണ മോധാവി ക്വാറി, അനുബന്ധ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കാരശ്ശേരി പഞ്ചായത്ത് ഉൾപ്പെടും. ഹരിത കേരള പദ്ധതിയുടെ സർവേ പ്രകാരം കാരശ്ശേരി പഞ്ചായത്തിൽ ഒന്നര കിലോമീറ്റർ പരിധിയിൽ പതിനാറോളം ക്വാറികൾ പ്രവർത്തിക്കുന്നതായി സർവേയിൽ കണ്ടെത്തിയിരുന്നു. പ്രകൃതിദുരന്തങ്ങളിൽനിന്ന് കാരശ്ശേരി മേഖലയെ സംരക്ഷിക്കണമെന്ന നിവാസികളുടെ ആവശ്യത്തിന് ശക്തി വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.